സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ “എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്യം”
“എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്യം”
രോഗപ്രതിരോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അത് ഒരു രോഗം വരുന്നത് ഏതൊക്കെ രീതിയിൽ നമുക്ക് തടയാം എന്നതാണ്. ഒരു രോഗം തടയാൻ വേണ്ടി നമുക്ക് പല മാർഗങ്ങളുമുണ്ട്. ഇന്നത്തെ കാലത്ത് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതാണ് പലരീതിയിലുള്ള സാംക്രമിക രോഗങ്ങൾ ലോകം മുഴുവനും വ്യാപിക്കുന്നത്. അങ്ങനെയുള്ള സാംക്രമിക രോഗങ്ങൾ തടയാൻ നിർബന്ധമായും നമ്മളോരോരുത്തരും പ്രത്യേകം രീതികൾ അവലംബിക്കേണ്ടതിന്റെ ആവശ്യകതയും വളരെയധികമാണ്. വളരെ എളുപ്പത്തിൽ നമ്മുടെ ദിനചര്യയിൽ തന്നെ മാറ്റം വരുത്തിയാൽ നമുക്ക് തന്നെ രോഗപ്രതിരോധശേഷി വർദ്ധിക്കാവുന്നതേയുള്ളൂ .അതിനു വേണ്ടി പ്രത്യേകിച്ച് ചെയ്യാനുള്ളത് അത് ആദ്യം തന്നെ നമ്മുടെ ആരോഗ്യം നല്ലരീതിയിൽ മെച്ചപ്പെടുത്തുക എന്നുള്ളതാണ്, പ്രധാനമായും ചെയ്യേണ്ടത് നമ്മുടെ ഭക്ഷണശീലം മാറ്റം വരുത്തുക എന്നതാണ്, നല്ല ഭക്ഷണം, പോഷകഗുണങ്ങൾ ധാരാളം ഉള്ള ഭക്ഷണപദാർത്ഥങ്ങൾ കൃത്യസമയത്ത് കൃത്യമായ അളവിൽ കഴിക്കുകയും, കൂടാതെ നിത്യവും വ്യായാമ o ശീലമാക്കുകയും ചെയ്യുകയും വേണം. അതുപോലെ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മദ്യപാനം പുകവലി പോലുള്ള ദുശ്ശീലങ്ങൾ മാറ്റുക എന്നത്. ഈ കാര്യങ്ങളെല്ലാം കൃത്യമായി അവലംബിക്കുക യാണെങ്കിൽ നമുക്ക് തന്നെ ഒരു പരിധിവരെ രോഗങ്ങളെ ചെറുത്തു നിർത്താം ഇതുകൂടാതെ പരിസരശുചിത്വവും വ്യക്തിശുചിത്വവും വളരെയധികം പ്രാധാന്യമർഹിക്കുന്നു, കൈകൾ ഇടയ്ക്കിടക്ക് വൃത്തിയാക്കുകയും രോഗികളിൽ നിന്നും അകലം പാലിക്കുകയും, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മറച്ചുപിടിക്കുകയും ചെയുകയാണെങ്കിൽ നമുക്ക് നമ്മുടെ ആരോഗ്യത്തെ എന്നും സംരക്ഷിക്കാം. കൂടാതെ യഥാസമയം നല്ല രീതിയിലുള്ള ഉള്ള ആരോഗ്യപരിപാലനവും, നിർദ്ദേശങ്ങൾ പാലിക്കുകയും, അതോടൊപ്പം സ്വയം ചികിത്സ ഒഴിവാക്കുകയും വേണം. നമുക്ക് ലഭിക്കുന്ന ആരോഗ്യ സേവനങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കുകയും, ആരോഗ്യ മേഖലയിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യാമെങ്കിൽ എത്ര വലിയ മഹാമാരിയേയും നടഞ്ഞു നിർത്താൻ നമ്മളിൽ ഓരോരുത്തർക്കും കഴിയും. മാരകമായ പല രോഗങ്ങളെയും ചെറുത്തു നിർത്താനുള്ള പ്രതിരോധ കുത്തിവെപ്പ് ഇന്ന് നമ്മുടെ നാട്ടിൽ സൗജന്യമായി നൽകി വരുന്നുമുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ന് നമ്മുടെ കൊച്ചു കേരളത്തെ വേറിട്ട് നിർത്തുന്നത് നമ്മുടെ ആരോഗ്യമേഖലയിൽ ഉള്ള പ്രത്യേക പരിചരണം ഒന്നുകൊണ്ടു മാത്രമാണ്. ഇന്ന് ലോകത്ത് ഒരു വലിയ മഹാമാരി ഭൂമിയെ മുഴുവൻ കാർന്നു തിന്നുമ്പോഴും അവിടെ നിന്നെല്ലാം രക്ഷ നേടി മാറിനിൽക്കാൻ നമുക്ക് കഴിയുന്നത് നമ്മുടെ നല്ല ശീലങ്ങളും, ആരോഗ്യ മേഖലയിൽ നിന്നുള്ള ഇടപെടലുകൾ കൊണ്ട് മാത്രമാണ്. ഇനിയും ഇതുപോലെയുള്ള നിരവധി മഹാമാരികളെ ചെറുത്തു നിൽക്കുവാനും, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും രോഗത്തെ പ്രതിരോധിക്കാൻ വേണ്ടിയുള്ള നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. “നമ്മുടെ നല്ല സംസ്കാരവും നല്ല രീതിയിലുള്ള ആരോഗ്യപരിപാലനവും വരുo തലമുറയ്ക്ക് ഒരു മുതൽക്കൂട്ടായി മാറട്ടെ.”
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം