സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അവധിക്കാലം*
*അവധിക്കാലം*
പഠനത്തിനിടയിൽ എവിടെയോ നഷ്ടപ്പെട്ട ചില ശീലങ്ങൾ വീണ്ടെടുക്കലായിരുന്നു എനിക്ക് അവധിക്കാലം. പുതിയ കഥകളും കവിതകളും കവിതകളും എൻറെ നോട്ട് ബുക്കിൽ വീണ്ടും ഇതൾ വിരിയാൻ തുടങ്ങി.വായനാലോകത്തേക്ക് ഞാൻ വീണ്ടും കടന്നു ചെന്നു. ഇത്തവണ ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രപതി ഡോ. എ. പി. ജെ അബ്ദുൽ കലാമിൻറെ "അഗ്നിച്ചിറകുകൾ " ആണ് എന്നെ കാത്തിരുന്നത്. പരാജയത്തെ പരാജയമായി കാണാതെ, വിജയത്തിന് തുടക്കമാണ് എന്ന് ആ പുസ്തകത്തിലെ ഓരോ താളുകളും എന്നെ പഠിപ്പിച്ചു. കേവലം ഒരു മീൻ കച്ചവടക്കാരന്റെ മകന്, ലോകപ്രശസ്തനാകാമെങ്കിൽ ഇന്ത്യ മഹാരാജൃത്തിന്റെ രാഷ്ട്രപതി ആകാമെങ്കിൽ, നാം ഓരോരുത്തരും വിച്ചാരിച്ചാൽ സമൂഹ ത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും.! മറ്റൊരു വിനോദം പാചകപരീക്ഷണങ്ങളാണ്. ഗോതമ്പ് കൊണ്ടുള്ള പഫ്സ്, വീട്ടിൽ ഉണ്ടാക്കാവുന്ന ഐസ്ക്രീം, പാൽപേട, ഷാർജ ഷേക്ക്, സ്പെഷൽ നാരങ്ങാ വെള്ളം അങ്ങനെ നീളുന്നു പരീക്ഷണങ്ങൾ. ഉറങ്ങിക്കിടന്ന ചില സുഹൃത്ത് ബന്ധങ്ങൾ ഉഷാറാക്കുകയായിരുന്നു മറ്റൊരു ശ്രമം. നഴ്സറി, എൽ .പി ക്ലാസ്സുകളിൽ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെയും അധ്യാപകരെയും വിളിച്ചു ഓർമ പുതുക്കി. ഏറ്റവും മനോഹരമായ കാര്യം എന്തെന്നാൽ, വീട്ടുകാരോട് ഒപ്പം 24 മണിക്കൂറും ചിലവഴിക്കാം എന്നതാണ്. ദിവസവും ഒന്നോ രണ്ടോ മണിക്കൂർ മാത്രം സംസാരിക്കാൻ കിട്ടിയിരുന്ന അമ്മൂമയും അപ്പൂപ്പനും ഇപ്പോൾ മുഴുവൻ സമയവും കൂടെയുണ്ട്. പഴമയാണെങ്കിലും അമൃതുചൊരിയുന്ന അവരുടെ ഓരോ സംഭാഷണങ്ങളും ആനന്ദിപ്പിക്കുന്നുണ്ട്. പഴയ കുടുംബകഥകൾ കളികൾ ആഹാരരീതികൾ, അങ്ങനെ പഴയതൊക്കെ പുതുക്കി എടുക്കുകയാണ് ഈ അവധിക്കാലം. എനിക്ക് ഒരിക്കലും ഒരു ബോറടി ആയിരുന്നില്ല, മറിച്ച് പുതിയ ചില ശീലങ്ങൾ ഉണ്ടാക്കുവാനും, നഷ്ടപ്പെട്ട സാഹിത്യസർഗശേഷിയെ തിരിച്ചു കൊണ്ടുവരാനുള്ള ഒരു അവസരമായിരുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം