സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/നാം വസിക്കുന്ന ഭൂമി
നാം വസിക്കുന്ന ഭൂമി
നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ ജീവിക്കുന്ന ഒാരോ മനുഷ്യനും ആവിശ്യമായതോക്കെ ഈ അമ്മ ഇവിടെ ഒരുക്കിവെച്ചിരിക്കുന്നു. നമ്മുടെ ഈ അമ്മയെ ഹൃദയം തുറന്നു സ്നേഹിക്കുക എന്നത് നമ്മുടെ ധർമമാണ്. പക്ഷേ മനുഷ്യന്റെ ആർത്തിമൂലം അവൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നു. ഇതിന്റെ ഫലമായി ആണ് പരിസ്ഥിതി നാശം സംഭിക്കു ന്നത്. പരിസ്ഥിതി സംരക്ഷണതിനുവേണ്ടി നമ്മുക്ക് എന്തു ചെയ്യാൻ സാധിക്കും? പ്രകൃതി യെ ആദ്യം തന്നെ നശിപ്പിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. എത്ര പ്ലാസ്റ്റിക് ആണ് നാം ദിവസവും ഉപയോഗിക്കുന്നത് .കടകളിൽ പോകുമ്പോൾ തുണി സഞ്ചി ഉപയോഗിക്കുന്നത് എത്ര നല്ലതാണ്. നമ്മുടെ ഭൂമിയുടെ ഭംഗിയായിരുന്ന പച്ചപ്പ് നഷ്ടപ്പെടുകയാണ്. അതുകൊണ്ട് തന്നെ നമ്മുടെ വീടുകളിലും പൊതു സ്ഥലങ്ങളിലും മരങ്ങൾ നട്ടു പിടിപ്പക്കുക. നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്ന അടുത്ത കാര്യമാണ് മണ്ണ് ഇടിക്കുന്നത്. ഇൗ പ്രവൃത്തികെതിരെ നാം പ്രതിരോധനിര തന്നെ തീർക്കണം. ഭാവി തലമുറക്ക് അവകാശപെട്ടതാണ് ഈ ഭൂമി. കുന്നുകളും പൂവുകളും കൊണ്ട് നിറഞ്ഞിരുന്ന ഇൗ ഭൂമിക്ക് എന്താണ് സംഭവിക്കുന്നത്. നമ്മൾ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക. പ്രകൃതിയെ നശിപ്പിക്കാതിരിക്കുക. പ്രകൃതി നേരിടുന്ന മറ്റൊരു കാര്യമാണ് ജല മലിനീകരണം. ഫാക്ടികളിൽ നിന്നുള്ള മാലിന്യങ്ങൾ, വീടുകളിലെ മാലിന്യങ്ങൾ എന്നിവ ജലം മലിനമാക്കുന്നു. ഇതുമൂലം നാം നമുക്ക് തന്നെ പ്രശ്നം വിതക്കുകയാണ്. ഇപ്പോൾ നേരിടുന്ന എല്ലാ രോഗങ്ങൾക്കും കാരണം വായു മലിനീകരണവും ഒരു കാരണമാണ്. അതുകൊണ്ട് ജലം, വായു എന്നിവ സംരക്ഷിക്കുക. നല്ലൊരു നാളെക്കായി പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം