സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ-വിദ്യാർത്ഥികളുടെ പങ്ക്
കൊറോണ-വിദ്യാർത്ഥികളുടെ പങ്ക്
മറ്റേതു കാലഘട്ടത്തെക്കാളും നാമിന്ന് വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്ന വിഷയങ്ങളാണ് പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം എന്നിവ.മനുഷ്യൻ ബോധവാനാകാത്ത പക്ഷം അവൻെറ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്.ഒരു കാലഘട്ടത്തിൽ ഇതിനെക്കുറിച്ചു ചിന്തിക്കേണ്ടആവശ്യമില്ലായിരുന്നു.ഇഷ്ടംപോലെകാടുകളും,പുഴകളും,മൃഗങ്ങളും,പക്ഷികളും,മഞ്ഞും,മഴയും ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു.എന്നാൽ,വ്യവസായം,വാണീജ്യം,മോട്ടോർ വാഹനങ്ങൾ എന്നിവയുടെ വരവോടെ മനുഷ്യൻ സാമ്പത്തികമായി ഉന്നതനാകാൻ ശ്രമിച്ചപ്പോൾ അവൻ മറന്നു പോയത് അവൻെറ പ്രകൃതിയോടുളള കടപ്പാടാണ്.മനുഷ്യന്റെ അറിവില്ലായ്മയാണ് പരിസ്ഥിയെ അവഗണിക്കാനുള്ള കാരണം.കാലം വളർന്നിട്ടും വിദ്യാഭ്യാസം നേടാത്ത അനേകം ആളുകൾ ഉണ്ട്.വിദ്യാഭ്യാസം കിട്ടിയിട്ടും വിവേകം ഇല്ലാത്തവരുണ്ട് എത്ര പറഞ്ഞാലും അവർ അനുസരിക്കുന്നില്ല. അവരുടെ ജീവിതത്തെ തന്നെയാണ് അവർ നശിപ്പിക്കുന്നത്, ചിന്തിക്കാനും ഉള്ള മനസില്ല.അവന്റെ സമ്പത്തിലുള്ള ആത്മവിശ്വാസം,അവൻ മനസ്സിൽ വിചാരിക്കും പണമുണ്ടെങ്കിൽ എന്ത് ചെയ്താലും അവനെ ദോഷമായി ബാധിക്കില്ല. ഏത് അവസ്ഥയെയും പണം കൊണ്ട് മറികടക്കാൻ സാധിക്കുമെന്ന് ആണ് അവന്റെ വിചാരം. ഗവണ്മെന്റ് നമ്മുടെ നന്മയ്ക്കും രോഗപ്രതിരോധത്തിനുമായി ചില നിർദേശങ്ങൾ നൽകും എന്നാൽ ചിലർ അത് വകവയ്ക്കാതെ പ്രവർത്തിക്കും.ഇങ്ങനെ ഒരു അനുഭവമാണ് കോവിഡ് 19ന്റെ കാര്യത്തിൽ നാം അനുഭവിക്കുന്നത്. ലോകത്തിലെ അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങൾ പോലും ഇത് നിയന്ത്രണവിധേയമാകാത്തത് നിർദേശങ്ങൾ അനുസരിക്കാതെ നടക്കുന്നത്കൊണ്ടാണ്. 1.പരിസ്ഥിതി
പരിസ്ഥിതി മലിനീകരണം ഇന്ന് നാം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. മരം മുറിക്കുമ്പോൾ ഭൂമിയിലെ സന്തുലിതാവസ്ഥ മാറുനതിനു തെളിവാണ് അമിതമായ ചൂട്. ജീവികൾക് മറ്റൊരു അഭയസ്ഥലം കണ്ടു പിടിക്കണം. ചില ജീവികൾക് അവയുടെ ജീവൻ നഷ്ടപ്പെടുന്നു. അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നത് വഴി ആഗോളതാപനം ഉണ്ടാകുന്നു. കീടനാശിനികളും പ്ലാസ്റ്റിക്കും വാഹനങ്ങളിൽ നിന്ന് വരുന്ന പുകയും മലിനീകരണത്തിന് കാരണമാകുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ