സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ക്ലബ്

ശാസ്ത്ര ക്ലബ്

കുട്ടികളിൽ ശാസ്ത്രാഭിമുഖ്യവും നിരീക്ഷണപാടവവും വളർത്തുന്നതിനു സഹായകമാണ് ശാസ്ത്ര ക്ലബ്. അദ്ധ്യാപിക ശ്രീമതി സൗമ്യ ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബ് സ്കൂളിൽ നടത്തിവരുന്നത്. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക്‌ വീട്ടിലിരുന്നും, സ്കൂളിൽ വരാൻ സാധിച്ച അവസരങ്ങളിൽ അതനുസരിച്ചുമുള്ള പ്രവർത്തനങ്ങളാണ് സജീകരിച്ചത് . ചന്ദ്രദിനം, ലഹരിവിരുദ്ധദിനം എന്നീ ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. അതിൽ എടുത്തുപറയേണ്ടത് ചാന്ദ്രദിനാചരണം ആണ്. റോക്കറ്റ് നിർമ്മാണം, ചന്ദ്രമനുഷ്യനായി അനുഭവ വിവരണം, ചിത്രരചന, ഡോക്കുമെന്ററി പ്രദർശനം എന്നിവയെല്ലാം സംഘടിപ്പിച്ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന് സഹായിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ (റോക്കറ്റ് നിർമാണം, ഔഷധത്തോട്ട നിർമ്മാണം ...), ഹോംലാബിന്റെ സജ്ജീകരണം, പരീക്ഷണങ്ങളിൽ ഏർപ്പെടൽ, ശേഖരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള സാഹചര്യം കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്തു.

പ്രവർത്തനങ്ങൾ

ചാന്ദ്രദിനം


ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം വിപുലമായി കൊണ്ടാടി. കുട്ടികൾക്ക് ബഹിരാകാശ വിസ്മയങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്ന ഡോക്യൂമെന്ററി  കുട്ടികളെ ഒരു അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോയി എന്നുവേണം പറയാൻ. എന്താണു ചന്ദ്രന്റെ ആകാശമെന്നും, ചാന്ദ്രയാത്രികളാരെന്നും, അവിടെ പോയ ബഹിരാകാശ പേടകങ്ങളുമെല്ലാം വിശദ്ദമായി മനസിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തി. റോക്കറ്റ് നിർമ്മാണം, ചാന്ദ്രയാത്രികരുടെ വേഷത്തിൽ അഭിനയിക്കുക, ചിത്രരചന, ക്വിസ് മത്സരം എന്നിവയെല്ലാം സംഘടിപ്പിച്ചിരുന്നു. പ്രോഗ്രമുകളെല്ലാം യൂട്യൂബ് ചാനൽ വഴി പ്രക്ഷേപണം ചെയ്തു.

.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ശാസ്ത്രോത്സവം


ശാസ്ത്രത്തിന്റെ വളർച്ചയിൽ നിലവിലിരുന്ന പല വസ്തുക്കളും ഉപയോഗശൂന്യമാവുകയോ, കാണാമറയത്ത് അപ്രത്യക്ഷമാവുകയോ ചെയ്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് പഴയകാല വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവ. അത്തരമുപകരങ്ങളുടെ പ്രദർശനം സ്കൂളിൽ വെച്ച് നടത്തിയത് കുട്ടികളിൽ ഏറെ കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പ്രവർത്തനം എല്ലാ കുട്ടികൾക്കും കാണുവാൻ സഹായകമായ രീതിയിൽ ക്രമീകരിച്ചു. കുട്ടികളുടെ സംശയങ്ങൾ ക്ലബ്ബ് അംഗങ്ങൾ ദുരീകരിക്കുകയും ചെയ്തു.

.............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ശാസ്ത്രപരീക്ഷണം

ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികളിൽ കൗതുകവും, ആകാംഷയും ജനിപ്പിക്കുന്നവയാണ്. മൂന്ന് നാല് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ തങ്ങൾ കണ്ടതും, പഠിച്ചതും, അനുഭവവേദ്യ മാക്കിയതുമായ പരീക്ഷങ്ങൾ മറ്റു കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും സ്വയം പരീക്ഷണങ്ങളിൽ ഏർപ്പെടുവാൻ സഹായകമായ രീതിയിൽ ആയിരുന്നു ഇത് ക്രമീകരിച്ചത്.