സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്നാമംഗലം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

പരിസ്ഥിതി, ശുചിത്വം ,രോഗപ്രതിരോധം ഇവയെല്ലാം തന്നെ ഒരൊറ്റ കേന്ദ്രബിന്ദുവിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നവയാണ്.ഒന്നിനു ക്ഷതം സംഭവിച്ചാൽ മറ്റൊന്നിനെ അത് ബാധിക്കുന്നു. പ്രകൃതിയാണ് ഇവയ്ക്കെല്ലാം തന്നെ അടിസ്ഥാനം. പ്രകൃതിയെ അവഗണിക്കുന്തോറും നമ്മേയും അവഗണിക്കുന്നു എന്നൊരു പഴഞ്ചൊല്ലുുണ്ട്.ഈ പഴഞ്ചൊല്ല് ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്ന നമ്മെ പ്രകൃതി അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ സമൂഹം ഇപ്പോൾ തന്നെ പല രോഗങ്ങളിലൂടെയും കടന്നുപോയികൊണ്ടിരിക്കുന്നു.നിപ്പ,മഹാമാരിയെന്ന് ലോകാരോഗ്യസംഘടന പ്രവചിച്ച കോവിഡ് -19.ഈ രോഗങ്ങളെയെല്ലാം തന്നെ ചെറുക്കാൻ നമ്മുടെ സർക്കാരും,ആരോഗ്യപ്രവർത്തകരും നിർദ്ദേശിച്ച മാർഗ്ഗങ്ങൾ നമ്മൾ കണ്ടുംകേട്ടും അറിഞ്ഞവയാണ്.നാടിന്ടെ പ്രതിച്ഛായ മാറ്റിമറിക്കാൻ ഇവയ്ക്ക് കഴിഞ്ഞു.ഇതിന്ടെ വ്യാപനത്തിന്ടെ പ്രധാന ഉറവിടം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള പകർച്ചയാണ്.ചെറുക്കാൻ നിർദ്ദേശിച്ച മാർഗ്ഗം ചെറുതാണെങ്കിൽ പോലും മൂല്യം അറിഞ്ഞു പ്രവർത്തിക്കാതെ നാം വരുത്തിവയ്ക്കുന്ന വിനാശം അനേകം ജീവനുകളാണ്. രോഗങ്ങൾ വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് വരാതെ നോക്കുന്നത്.ഇതാണ് സമൂഹത്തിൽ ഇന്ന് പ്രചരിക്കപ്പെടുന്ന ഏറ്റവും വലിയ മുദ്രാവാക്യം.പരിസ്ഥിതിശുചികരണം,രോഗപ്രതിരോധം ഇവയാണ് ഈ സാഹചര്യത്തിൽ നമുക്ക് ചെയ്യാനുള്ളത്.ശുചികരണമാണ് ഇതിന്ടെ ആദ്യപടി.ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗവ്യാപനം തടയുന്നതിലൂടെ വ്യക്തി ശുചിത്വത്തോടൊപ്പം പരിസരശുചിത്വം കൂടി വേണം.ദിവസേനയുള്ള കുളി , വ്യായാമം ,ഇടയ്ക്കിടെയുള്ള കൈ കഴുകൽ എന്നിവ പ്രധാനപ്പെട്ടവയാണ്.ഈ രോഗങ്ങൾക്ക് പുറമേ ഇന്നത്തെ കാലാവസ്ഥയിൽ ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ പടർന്നു പിടിക്കാനും സാധ്യത ഏറെയാണ്.വീടും പരിസരവും ശുചീകരിക്കുക,വെള്ളം കെട്ടികിടക്കാൻ അനുവദിക്കാതിരിക്കുക,മാലിന്യങ്ങൾ ഉചിതമായി സംസ്കരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതാകുുന്നു.പുറത്ത് പോയി വരുന്ന വ്യക്തികൾ വീടുകളിലേക്ക് പ്രവേശിക്കുന്നതിനുമുന്പായി കൈകാലുകൾ സാനിറ്റൈസർ ഉയോഗിച്ച് കഴുകുുന്നതും ,കൂട്ടംകൂടലിന് അനുവദിക്കാത്തതും ,ചുമ - തുമ്മൽ എന്നീ അവസ്ഥകളിൽ തൂവാല ഉപയോഗം,മാസ്ക് ഉപയോഗം ഇവയെല്ലാം തന്നെ കൊറോണ വൈറസ് എന്ന മഹാമാരിയെ ഇന്നത്തെ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാൻ നമ്മെ സഹായിക്കുന്നു. ഈ രോഗപ്രതിരോധപ്രവർത്തനങ്ങൾ നാം കൄത്യമായി നാം കൄത്യമായി പാലിച്ചേ മതിയാകൂ.ഇനിയൊരു മഹാമാരി ഉണ്ടാകരുതേയെന്ന് പ്രാർത്ഥിച്ചുകൊണ്ടും എല്ലാറ്റിനേയും ചെറുത്തുതോൽപ്പിക്കാനുള്ള മന:ശക്തി ഏവർക്കും ഉണ്ടാകട്ടെയെന്നും ആശംസിക്കുന്നു.

അതുൽകൄഷ്ണ സി.ബി.
8 A സെൻട്.സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ,മാന്ദാമംഗലം
തൃശ്ശൂർ ഈസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം