സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/അക്ഷരവൃക്ഷം/സാമൂഹിക അകലം മാനസിക ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
സാമൂഹിക അകലം മാനസിക ഒരുമ

കോവിഡ് -19എന്ന മഹാമാരി ലോകത്തെയാകെ കൈപ്പിടിയിലൊതുക്കികൊണ്ട് മുന്നേറുകയാണ്. ചൈനയിലെ വുഹാനിൽ തുടങ്ങി  ഒട്ടുമിക്ക രാജ്യങ്ങളിലും  പടർന്നുപിടിക്കുന്ന ഈ വൈറസ്  സമ്പന്നനെന്നോ  പാവപ്പെട്ടവനെന്നോ ശക്തനെന്നോ ദുർബലനെന്നോ  വ്യത്യാസമില്ലാതെ ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവൻ കവർന്നിരിക്കുകയാണ്.

                          ഈ  അവസരത്തിലാണ് ശുചിത്വത്തിന്റെ  പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്.  ചിട്ടയായി ശുചിത്വം പാലിക്കുന്നതിലൂടെ   രോഗവ്യാപനത്തെ  ഫലപ്രദമായി തടയാനാവും.  സാമൂഹിക അകലം പാലിക്കണം.  ഓരോ തവണ പൊതു ഇടങ്ങളിൽ നാം തുപ്പുമ്പോഴും  അത് സഹജീവിയുടെ ജീവിതത്തെയാണ് അപകടപ്പെടുത്തുന്നതെന്ന ബോധത്തിലേക്ക് ഒരു ജനത ഉണർന്നേ  തിരൂ.  2014 ലെ ഗാന്ധിജയന്തി ദിനം മുതൽ വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ എന്ന ലക്ഷ്യം മുൻനിർത്തി  സ്വഛഭാരത് മിഷൻ  എന്ന പരിപാടി നാം നടത്തിപ്പോരുന്നു.  എന്നാൽ മാലിന്യമുക്ത മായ ഭാരതത്തിൽ നിന്ന് നാം എത്ര അകലെയാണെന്ന്  കണ്ടെത്താൻ പഠനറിപ്പോർട്ടുകളൊന്നും ആവശ്യമില്ല. നമ്മുടെ നാട്ടിലേക്ക് ഒന്ന്  കണ്ണുതുറന്ന് നോക്കിയാൽ മതി.

 

                        ശുചിത്വം ഒരു പുതിയ കാലത്തിന്റെ  പ്രതിരോധം തന്നെയാണ്.  ശുചിത്വം അസാധ്യമായ നിർധന ജീവിതങ്ങളും നമ്മുടെ   നാട്ടിലുണ്ടെന്ന വസ്തുത കാണാതിരിക്കാനാവില്ല.  ആദിവാസി ഊരുകളിലും തെരുവുകളിലും ശുചിത്വം പലപ്പോഴും അസാധ്യമായിത്തീരുന്നു.  അവിടങ്ങളിലേക്ക് അടിസ്ഥാന വികസനം എത്തുകയും ജീവിത ഗുണനിലവാരം  ഉയരുകയും ചെയ്താൽ പിന്നെ  മാറ്റം  കാണപ്പെടും.

 

                            ദുശീലങ്ങൾ മാറ്റിവെച്ചുകൊണ്ട്, സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഒരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ കൊറോണ എന്ന ഭീകരനെ തുരത്താൻ ആകൂ.   'സാമൂഹിക അകലം മാനസിക ഒരുമ' ഇതാവട്ടെ നമ്മുടെ മനസ്സുകളിൽ.

Ananthakrishnan
8B സെന്റ് മേരീസ് എച്ച്‌ എസ് എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം