സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25
2022-23 വരെ | 2023-24 | 2024-25 |

-
<gallery>
എസ് പി സി കേഡറ്റുകൾ പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്നു
</gallery>
വിദ്യാർത്ഥികളിൽ സാമൂഹിക ബോധവും സംഘശക്തിയും കായിക ക്ഷമതയും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കേരള പോലീസും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് രൂപം നൽകിയ സംരംഭമാണ് സ്റ്റുഡൻസ് പോലീസ് കേഡറ്റ്. വിദ്യാർത്ഥികളിൽ അച്ചടക്കം, സത്യസന്ധത, അർപ്പണബോധം ശാരീരിക ക്ഷമത ഇവയെല്ലാം വളർത്തുന്നതിന് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി വളരെയേറെ സഹായകമാകുന്നുണ്ട്. സ്കൂളുമായി ബന്ധപ്പെട്ട പരിപാടികൾ, കായികമേള, യുവജനോത്സവങ്ങൾ എന്നിവയിൽ സേവനം ചെയ്യുവാൻ പ്രാപ്തരാക്കുക, കൂടാതെ റോഡ് സുരക്ഷ ,ട്രാഫിക് നിയന്ത്രണം എന്നിവയിലും കേഡറ്റുകൾ സേവനമനുഷ്ഠിക്കുന്നുണ്ട് .സ്കൂൾ ക്യാമ്പസും പരിസരവും ലഹരി വിമുക്തമാക്കി സംരക്ഷിക്കുന്നതിന് സ്റ്റുഡൻറ് പോലീസ് കേഡറ്റിന് പ്രത്യേക പരിശീലനം ലഭ്യമാക്കുന്നു. ഔട്ട്ഡോർ ,ഇൻഡോർ പരിശീലനങ്ങൾ നൽകി മാനസികവും ശാരീരികവുമായി കരുത്തുള്ള ഒരു പുതിയ തലമുറയെ വളർത്തിയെടുക്കുവാൻ ഈ കുട്ടി പട്ടാളത്തിന് പോലീസിലെ പ്രത്യേക പരിശീലനം ലഭിച്ച ഡ്രിൽ ഇൻസ്പെക്ടർമാർ ക്ലാസുകൾ നൽകിവരുന്നു. സി പി ഓ എ സി പി ഓ എന്നിങ്ങനെ പരിശീലനം ലഭിച്ച രണ്ട് അധ്യാപകർ സ്കൂളിലെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. സെൻറ് മേരിസ് ഹൈസ്കൂളിൽ എസ് പി സി പദ്ധതി..... ആരംഭിച്ചത്. അക്കാലഘട്ടത്തിൽ ചുമതല വഹിച്ചിരുന്നത്.......... ഇപ്പോൾ ചുമതല വഹിക്കുന്നത്. .......സീനിയർ ജൂനിയർ കേഡറ്റുകളായി-.......വീതം കുട്ടികളാണ് എസ് പി സി യിൽ അംഗങ്ങളായിട്ടുള്ളത്.

റോബോട്ടിക് പരിശീലനം
S P C കേഡറ്റുകൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ റോബോട്ടിക് പരിശീലനം നൽകുന്നു.
യോഗ പരിശീലനം
ജൂൺ അന്താരാഷ്ട്ര യോഗ ദിനത്തിൽ എസ് പി സി കേഡറ്റുകൾ യോഗ പരിശീലനം നേടുന്നു.സെൻറ് മേരീസ് ഹൈസ്കൂളിലെ കായികാധ്യാപകൻ നോബിൾ കുുര്യാക്കോസ് യോഗ പരിശീലനത്തിന് നേതൃത്വം നൽകി .
