സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/കൊറോണ – പ്രതിരോധനവും അതിജീവനവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ – പ്രതിരോധനവും അതിജീവനവും

കോവിഡ് രോഗികളുടെ അതിജീവന നിരക്കിൽ കേരളം ഒന്നാമതാണ്. കൊറോണയെന്ന അദൃശ്യ ശക്തിക്കെതിരെയുള്ള പോരാട്ടത്തിലാണ് നാട്. പ്രതിരോധനവും ജാഗ്രതയും മുതൽക്കൂട്ടാക്കി ഈ മഹാമാരിക്കെതിരെ പോരാടുമ്പോൾ കൈകോർക്കാൻ ലോകം ഒന്നാകെയുണ്ട്. കേരളത്തിന്റെ പകർച്ച വ്യാധി പ്രതിരോധന പ്രവർത്തനങ്ങൾ ഏറെത്തവണ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഓരോ രോഗത്തെയും പ്രതിരോധിക്കാനെടുക്കുന്ന ആരോഗ്യ വകപ്പിന്റെ നടപടികൾ തന്നെയാണ് ഇതിന് പ്രധാനം. മനുഷ്യരുടെ അതിജീവനം വിസ്‍മയം തന്നെയാണ്. ഇതിന് നാം നമ്മുടെ പൂർവ്വികരോട് കടപ്പെട്ടിരിക്കുന്നു. എത്രയോ ആപൽഘട്ടങ്ങളാണ് നമുക്ക് മുന്നേ കടന്നു പോയവർ നേരിട്ടിട്ടുള്ളത്. അതിജീവന പോരാട്ടത്തിലൂടെ അവർ ജനിതകമായും സാമൂഹികമായും നേടിയെടുത്ത പ്രതിരോധ ശേഷി ഇതിൽ നിർണായകമാണ്.

കൊറോണ പല വസ്തുതകളും നമ്മെ പഠിപ്പിക്കുന്നുണ്ട്. ലോക് ഡൗൺ ഉണ്ടായാൽ ജീവിതം എങ്ങനെയാണെന്ന് നാം മനസ്സിലാക്കുകയാണ്. രോഗം പടരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. എന്നിരിക്കേ, മുന്നറിയിപ്പുകളും ചിട്ടകളും ശ്രദ്ധിക്കാതിരിക്കുന്നത് തികഞ്ഞ ഉത്തരവാദിത്തമില്ലായ്‍മയാണ്. ഇതിനക്കുറിച്ച് ബോധവത്ക്കരണം വീടുകളിൽത്തന്നെ നടത്തേണ്ടതുണ്ട്. നൂറിൽ 99 പേരും സൂക്ഷ്മത പുലർത്തിയാലും ജാഗ്രത കൈവിട്ട ഒരാൾ മതി രോഗത്തിന്റെ വാതിൽ തുറന്നു കൊടുക്കാൻ. ഒരു ജനതയെന്ന നിലയ്ക്ക് നാം മറ്റുള്ളവർക്ക് മാതൃകയായി തീരുമ്പോൾ കേരളീയർ എന്നതിൽ നമുക്ക് അഭിമാനിക്കാം.

എലിസബത്ത് മാത്യു
9 ബി സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം