സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/സ്പോർട്സ് ക്ലബ്ബ്-17
കായികാദ്ധ്യാപകൻ ശ്രീ സിബി കെ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായി വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. മങ്കട ഉപജില്ലാകായികമേളയിലും മലപ്പുറം റവന്യൂജില്ലാകായികമേളയിലും സംസ്ഥാന കായിക മേളകളിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
ദേശീയ കോഫ്ബോളിൽ (Korfball)പങ്കെടുക്കാൻ പരിയാപുരത്തിന്റെ താരങ്ങൾ നാഗ്പൂരിലേക്ക്
ദേശീയ കോഫ്ബോളിൽ (Korfball)പങ്കെടുക്കാൻ പരിയാപുരത്തിന്റെ താരങ്ങൾ നാഗ്പൂരിലേക്ക് അങ്ങാടിപ്പുറം: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 28 മുതൽ നടക്കുന്ന ദേശീയ കോഫ്ബോൾ (സബ്ജൂനിയർ) ചാമ്പ്യൻഷിപ്പിൽ പരിയാപുരത്തിന്റെ മിന്നുംതാരങ്ങളായ ആഷ്ലി വിനോജും സാജൻ കെ.സന്തോഷും അലൻ ജോണും കേരളത്തിന്റെ ജഴ്സിയണിയും.ടീം 25ന് പാലക്കാട് നിന്നും പുറപ്പെടും. സാജനും അലനും പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ്. ആഷ്ലി ഫാത്തിമ യു.പി.സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്. മാലാപറമ്പ് തെക്കേപ്പറമ്പിൽ ജോൺ - സിനു ദമ്പതികളുടെ മകനാണ് അലൻ ജോൺ.പരിയാപുരം കോളേരി സന്തോഷിന്റെയും മോളിയുടെയും മകനാണ് സാജൻ. ചീരട്ടാമല പുതുപ്പറമ്പിൽ വിനോജിന്റെയും ഷിനുവിന്റെയും മകളാണ് ആഷ്ലി.
ദേശീയ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിനായി പരിയാപുരത്തിന്റെ മിന്നുംതാരങ്ങൾ ബീഹാറിൽ
ദേശീയ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിനായി പരിയാപുരത്തിന്റെ മിന്നുംതാരങ്ങൾ ബീഹാറിൽ അങ്ങാടിപ്പുറം: ബീഹാറിലെ 'അര' യിൽ ഇന്ന് (30.01.2018 ചൊവ്വ ) തുടങ്ങുന്ന ഇരുപത്തിമൂന്നാമത് ദേശീയ സബ്ജൂനിയ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ജഴ്സിയണിയാൻ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമാനതാരങ്ങൾ.പരിയാപുരം കാലായിൽ സാബുവിന്റെയും ഷോബിയുടെയും മകനും പത്താംക്ലാസ് വിദ്യാർഥിയുമായ അഖിൽ ആൻറണി ആൺകുട്ടികളുടെ വിഭാഗത്തിലും മഞ്ചേരി പുൽപ്പറ്റ മേലേ ക്കീഴ്വീട്ടിൽ ഉണ്ണികൃഷ്ണൻ - ഷാനി ദമ്പതികളുടെ മകളും ഒൻപതാം ക്ലാസുകാരിയുമായ എം.ആദിത്യ പെൺകുട്ടികളുടെ വിഭാഗത്തിലും കേരളത്തിനായി കളിക്കും. മരിയൻ സ്പോർട്സ് അക്കാദമിക്കു കീഴിൽ കെ.എസ്.സിബിയും ടി.വി.രാഹുലും എം.എ.ജിമ്മിയുമാണ് ഇവരുടെ പരിശീലകർ.