സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ' ലഘുവിവരണകുറിപ്പ് കൊറോണാ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാ      

നമ്മുടെ ലോകത്ത് ഉണ്ടായ ഒരു മഹാമാരിയാണ് കൊറോണ വൈറസ്സ്. നമ്മൾ നിപ്പയെയും പ്രളയത്തിനേയും അതിജീവിച്ച പോലെ കൊറോണയേയും നമ്മൾ അതിജീവിക്കണം. കൊറോണ വ്യാപകമായി പടരുന്ന ഒരു വൈറസ്സാണ്. ഇത് ആദ്യമുണ്ടായത് ചൈനയിലാണ്. തുടർന്ന് ഇത് ഇറ്റലി , അമേരിക്ക , സ്പെയിൻ, ജർമ്മനി, ഇന്ത്യ എന്നീ നിരവധി രാജ്യങ്ങളിൽ പടർന്നു ഒട്ടനവധി പേർക്ക് അസുഖം പിടിപ്പെട്ടു മരിക്കുകയും ചെയ്തു. ഇത് നമ്മുടെ സംസ്ഥാനമായ കേരളത്തിലും പടർന്നു. ലോകത്ത് ഇത് ഇറ്റലിയിലും അമേരിക്കയിലും സ്പെയ്നിലും ആണ് കൂടുതൽ പടർന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് അമേരിക്കയിലാണ്. നമ്മുടെ സംസ്ഥാനമായ കേരളത്തിൽ ഇത് കൂടുതൽ പടർന്നത് കാസർകോട് ജില്ലയിലാണ്. ഇത് പടരാതിരിക്കാൻ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് 20 സെക്കന്റ് നേരം കൈ കഴുകണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. കൊറോണ പകരാതിരിക്കാൻ മിക്ക രാജ്യങ്ങളിലും ലോക് ഡൗൺ പ്രഖ്യാപിച്ചു. ഈ ലോക് ഡൗൺ കാലത്ത് എല്ലാവരും വീടുകളിലിരുന്ന് കൊറോണയെ നേരിടണം. അന്യ രാജ്യങ്ങളിൽ നിന്നും വരുന്ന വിദേശികളേയും കൊറോണ പകർന്നവരുമായി സമ്പർക്കം പുലർത്തിയവരേയും 14 ദിവസം നിരീക്ഷണത്തിൽ ആക്കും. നമ്മുടെ സംസ്ഥാനമായ കേരളത്തിൽ ലോക്ക് ഡൗൺ വളരെ ഉപയോഗ പ്രദമായിരുന്നു. നമ്മുടെ സംസ്ഥാനത്ത് ലോക്ക്ഡൗൺ കൊണ്ട് കൊറോണ പടരുന്നവരുടെ എണ്ണം പത്തിന് താഴെയായി കുറയുകയും രോഗമുക്തരാവുന്നവരുടെ എണ്ണം 20 ആയി വർദ്ധിക്കുകയും ചെയ്തു . ലോക്ക് ഡൗൺ കാലത്ത് കടകളും ഹോട്ടലുകളും അടച്ചത് കൊണ്ട് കുറെ പേർക്ക് ഭക്ഷണം ലഭ്യമല്ല, അത് കൊണ്ട് അവർക്ക് ഭക്ഷണം എത്തിക്കാൻ വേണ്ടി സാമൂഹിക കിച്ചണുകൾ പ്രവർത്തിക്കുകയാണ്. ഈ കിച്ചണുകളിലൂടെ ഇവർക്ക് ആഹാരം ലഭ്യമാകുന്നു. ഈ അവസരത്തിൽ നമ്മൾ എല്ലാവരും ഏറ്റവും കൂടുതൽ ആദരിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യേണ്ടത് ആരോഗ്യ പ്രവർത്തകരേയും സന്നദ്ധ പ്രവർത്തകരേ യുമാണ്. നമുക്ക് എല്ലാവർക്കും വീട്ടിലിരുന്നു കൊണ്ട് കൊറോണയെ അതിജീവിക്കാം.

ആകാശ് എ ആർ
7 U സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം