സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/സയൻസ് ക്ലബ്ബ്-17
ശാസ്ത്രം എന്നും കൗതുകം ഉണർത്തുന്നതാണ് .അറിയും തോറും കൂടുതൽ കൂടുതൽ അറിയാനുള്ള വ്യഗ്രത വളർത്തുന്ന ഒന്ന്, ഈ തിരിച്ചറിവാണ് ശാസ്ത്ര ക്ലബ്ബ് രൂപീകരണം കൊണ്ട് ഉദ്ദേശിക്കുന്നത് 2004 ലാണ് ശാസ്ത്ര ക്ലബ്ബ് ഈ സ്കൂളിൽ ആരംഭിച്ചത് .ഹൈസ്കൂൾ ശാസ്ത്ര അധ്യാപകർ ക്ലബ്ബിന്റെ സാരഥ്യം വഹിക്കുന്നു.ശാസ്ത്ര സംബന്ധമായ പുതിയ അറിവുകൾ ശേഖരിക്കുക, അറിയിക്കുക ,പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുക ,ശാസ്ത്ര സംബന്ധിയായ സ്ഥലങ്ങളിലേക്കു പഠനയാത്ര നടത്തുക തുടങ്ങിയവ ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്ന പ്രവർത്തനങ്ങളാണ്. ശാസ്ത്രമേളയിൽ സബ് ജില്ലാ ഓവർ ഓൾ കിരീടവും നേടാറുണ്ട്
(improvised experiment-ലും, still model-ലും ,പ്രോജക്റ്റ് മൽസരത്തിലും, Talent Search Examലും.A Grade നേടാറുണ്ട്).കൂടാതെ ശാസ്ത്രനാടകവും ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്താൽ സംഘടിപ്പിക്കാറുണ്ട്.ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കാറുണ്ട്. .