സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ- ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം .ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ഈ വില്ലന്റെ ജനനം. നൂറ്റാണ്ടുകൾക്ക് മുമ്പാണ് ലോകം ഇതുപോലൊരു മഹാമാരിയെ നേരിട്ടത് .കൊറോണയെ പറ്റി പറയാനാണെങ്കിൽ ഒത്തിരിയേറെ കാര്യങ്ങളുണ്ട്. ആള് ചില്ലറക്കാരനല്ല, ലോകത്തെ മുഴുവൻ  വിറപ്പിച്ചുകൊണ്ടിരിക്കുകയല്ലേ?എന്നിരുന്നാലും കൊറോണയെ തുടച്ചുനീക്കിയല്ലേ പറ്റൂ .അതിന് നാം ഒറ്റക്കെട്ടായി നിൽക്കണം ,എങ്കിലും തൽക്കാലം തൊട്ടുതൊട്ടു നിൽക്കാതിരിക്കുന്നതാണ് ബുദ്ധി ,അതിനൊപ്പം ഒരു മാസ്കും ധരിക്കാം. ഈ കൊറോണ മനുഷ്യനെ മാത്രം ബാധിക്കുന്ന ഒന്നല്ല ,ഇത് പക്ഷിമൃഗാദികൾക്കും ഒരു ഭീഷണിയാണ് .കൊറോണയും വലിയ കുടുംബക്കാർ ഒക്കെയാണ് .അവർക്ക് പലതരം കുടുംബങ്ങളുണ്ട് ഇവയെ തുരത്താൻ മരുന്നുകൾ കൃത്യമായി കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം.ഊ ഘട്ടത്തിൽ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കുക എന്നതാണ് രക്ഷ. ലോകമെങ്ങും കാട്ടുതീപോലെ പടർന്നു പിടിക്കുകയാണ് ഈ വില്ലൻ. എല്ലാവരും ഒന്നു പതറിയെങ്കിലും കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി ആശ്വാസകരമാണ് എന്ന് പറയാം. കൊറോണ ഈ ലോകത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു വില്ലൻ കഥാപാത്രമായിട്ടാണ്. എല്ലാ കഥകളിലും തന്നെ കഥാവസാനം വിജയം നായക കഥാപാത്രങ്ങൾക്കാണല്ലോ, തോൽവി വില്ലനും .ഇവിടെയും അങ്ങനെ തന്നെ സംഭവിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ കഥയിലെ നായക കഥാപാത്രങ്ങളായ ഡോക്ടർമാർക്കും നേഴ്സുമാർക്കും പോലീസുകാർക്കും എല്ലാ ആരോഗ്യ പ്രവർത്തകർക്കും തന്നെയായിരിക്കും വിജയം എന്ന് നമുക്ക് പ്രതീക്ഷിക്കാം പ്രാർത്ഥിക്കാം .

അപർണ്ണ ലാലൻ
9 A സെന്റ് മാത്യൂസ് എച്ച് എസ് കണ്ണങ്കര
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം