സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2022-23 അധ്യയനവർഷത്തിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലമായി നടത്തിപ്പോരുന്നു. ഈ വർഷത്തെ ശാസ്ത്ര മേളയുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ നിന്നും ബയോപ്ലാസ്റ്റിക്ക് എന്ന വിഷയമാണ് പ്രോജക്ട് ആയി അവതരിപ്പിച്ചത്. കുട്ടികൾക്കിടയിൽ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്താനും ബയോപ്ലാസ്റ്റ

ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ പുഷ്പോദ്യാനം, പച്ചക്കറി തോട്ടം, ശലഭോദ്യാനം, ഔഷധ സസ്യ തോട്ടം, മുയൽ വളർത്തൽ , കോഴി വളർത്തൽ, പക്ഷി വളർത്തൽ , മീൻ വളർത്തൽ തുടങ്ങിയവ കാര്യക്ഷമമായി നടത്തിവരുന്നു.

സയൻസ് ലാബിലെ പഠന പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും വളർത്തുവാനും പഠനം രസകരമാക്കുവാനും സാധിക്കുന്നു. ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തിൽ നിന്നും വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ, സയൻസ് ഡ്രാമ എന്നിവയ്ക്ക് പോവുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ഉണ്ടായി. സയൻസ് പാർക്ക്, സയൻസ് കോർണർ എന്നിവ രസകരവും ഫലപ്രദവുമായി മുന്നോട്ട് പോവുന്നു.

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊറോണ കാലത്ത് സാനിറ്റൈസർ നിർമ്മാണവും, LED ബൾബ് നിർമ്മാണവും നടത്തുകയും ആ ഉത്പ്പന്നങ്ങൾ വിദ്യാലയത്തിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും മറ്റു സന്നദ്ധ സംഘടനകൾക്ക് വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ നമ്മുടെ വിദ്യാലയത്തെ ഫിലമെന്റ് രഹിത ക്യാമ്പസ് ആക്കി മാറ്റാൻ LED ബൾബ് നിർമ്മാണത്തിലൂടെ നമുക്ക് സാധിച്ചു.

കുട്ടികളെ നല്ല പൗരന്മാരാക്കി വാർത്തെടുക്കാനും ശാസ്ത്രാഭിരുചി വളർത്താനും ജീവിതാനുഭവവുമായി ബന്ധപ്പെടുത്തുവാനും ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.