സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ അനാഥ ബാലൻ

Schoolwiki സംരംഭത്തിൽ നിന്ന്
അനാഥ ബാലൻ

പല പ്രദേശങ്ങളിലും വസൂരി കളിയാടിക്കൊണ്ടിരുന്ന കാലം. മലയോര ഗ്രാമത്തിലെ ഒരു വീട്ടിൽ അമ്മയും പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള ഒരു മകനുമുണ്ടായിരുന്നു. അവ൪ വളരെ പാവപ്പെട്ടവരായിരുന്നു. വസൂരിക്കാലത്തിനുമുൻപ് ഒരു വലിയ വീട്ടിൽ പാചകത്തൊഴിൽ ചെയ്താണ് അവരുടെ ജീവിതം മുന്നോട്ടുപോയ്ക്കൊണ്ടിരുന്നത് . പക്ഷേ, ഇപ്പോൾ അതുമില്ല. അങ്ങനെയിരിക്കെ ഒരു വൈകുന്നേരം അടുത്ത വീട്ടിൽനിന്ന് കടം വാങ്ങിയ കുറച്ച് പൈസയുമായി അവർ ചന്തയിലേക്കു പോയി. ചന്തയിൽ വലിയ തിരക്കായിരുന്നു. എന്നാൽ അതൊന്നും ആ അമ്മ കാര്യമാക്കിയില്ല. അന്നു രാത്രി അവർക്ക് ചെറിയ പനിയുണ്ടായിരുന്നു. അത് വസൂരിയുടെ ലക്ഷണമാണെന്ന് ആ അമ്മയ്ക്ക് അറിയില്ലായിരുന്നു. പിറ്റേദിവസ൦ ശരീരത്തിൽ ചെറിയ വ്രണങ്ങളുമുണ്ടായി തുടങ്ങി. ഒരു നാൾ ആ അമ്മ മകനോട് അടുത്തുള്ള കടയിൽപോയി പച്ചക്കറി വാങ്ങാൻ പറഞ്ഞു. ആ കുട്ടി അടുത്തുള്ള വീട്ടിലെ ചേച്ചിയെ വിളിച്ച് അമ്മയുടെ അടുത്താക്കിയിട്ട് പച്ചക്കറി വാങ്ങാനായി കടയിൽ പോയി. തിരിച്ചുവന്നപ്പോൾ ആ കുട്ടി കാണുന്നത് തന്റെ വീട്ടിൽ കുറച്ച് ആൾക്കാർക്കൂടി നിൽക്കുന്നതാണ് . അവൻ വീടിനുള്ളിലേക്ക് കയറിയപ്പോൾ അമ്മയുടെ ശരീരത്തിനടുത്ത് അവൻ അമ്മയെ ഏൽപ്പിച്ചുപോയ ചേച്ചി ഇരുന്നു കരയുന്നു. ഇതുകണ്ടപ്പോൾ 'തന്റെ അമ്മ തന്നെ വിട്ടുപോയെ'ന്ന് ആ കുട്ടിക്ക് മനസ്സിലായി. അവൻ അവന്റെ അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് പൊട്ടിക്കരഞ്ഞു. വസൂരിയായിരുന്നു അവന്റെ അമ്മയുടെ മരണക്കാരണ൦. അന്നു മുതൽ ആ ബാലൻ അനാഥനായി ആ ചെറുവീട്ടിൽ കഴിഞ്ഞു. വസൂരി, കോളറ തുടങ്ങിയ രോഗങ്ങളെപ്പോലെ ഈ ആധുനിക ലോകത്തിലെ ഭീഷണിയാണ് കൊറോണ. സ്വന്തം ബന്ധുക്കളെയു൦ അയൽക്കാരെയും നഷ്ടപ്പെട്ട നിരവധി ആൾക്കാർ ഓരോ സംസ്ഥാനങ്ങളിലുമുണ്ട് ; ഓരോ രാജ്യങ്ങളിലുമുണ്ട്. ഇനി ഒരു ജീവൻപോലു൦ പൊലിയാതിരിക്കട്ടെ. അതിനായി ഒരുമിച്ചുനിന്ന് , ഒറ്റക്കെട്ടായി നമുക്ക് കൊറോണയെ പ്രതിരോധിക്കാ൦...

അലീന. എസ്
6 A സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ