സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1966-ലാണ് കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂൾ സ്ഥാപിതമായത്. 95 കുട്ടികളും 2 അദ്ധ്യാപകരുമാണ് അന്ന് ഉണ്ടായിരുന്നത്.
കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ സുപ്രധാന കാലയളവാണ് പ്രൈമറി തലവിദ്യാഭ്യാസ കാലഘട്ടമെന്ന് ബോധ്യമുണ്ടാവുന്ന കാന്തദർശിയായ ബഹു. മാത കോവുക്കുന്നേലച്ചന്റെ ധീരമായ നേതൃത്വവും പ്രയ്തനവുമാണ് സ്കൂൾ സ്ഥാപനത്തിന് കളമൊരുക്കിയത്. ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണവും സഹായവും അന്ന് ലഭിച്ചിരുന്നു. വിദ്യാഭ്യാസ പരിശീലനത്തിന് നേതൃത്വം നൽകുവാൻ തിരുഹൃദയ സന്യാസിനിമാരെ അദ്ദേഹം ഇവിടെ ക്ഷണിച്ചു വരുത്തുകയും 1966 ജൂൺ ഒന്നിന് അദ്ദേഹം സ്കൂൾ വർഷം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
തുടക്കത്തിൽ മൂന്നു മുറികളുള്ള കെട്ടിടമാണ് പണികഴിച്ചത്. പിന്നീട് ഫാ.തോമസ് പുത്തൻപുരയ്ക്കലച്ചൻ സ്കൂൾ മാനേജരായിരുന്ന കാലയളവിൽ (1970-71) എൽ.പി. വിഭാഗം കെട്ടിടം പണി പൂർത്തികരിച്ചു. 1967 ൽ രണ്ടാം ക്ലാസ് ആരംഭിക്കുമ്പോൾ 4 അദ്ധ്യാപകരും 156 കുട്ടികളും ഉണ്ടായിരുന്നു. 1969-70 ആയപ്പോഴേയ്ക്കും 4-ാം സ്റ്റാൻഡേർഡിനു വരെയുള്ള അംഗീകാരം ലഭിച്ചു. ഓരോ ക്ലാസും രണ്ടു ഡിവിഷൻ വീതമായിരുന്നു. അതോടെ 8 അദ്ധ്യാപകർ ചുമതല വഹിക്കാൻ തുടങ്ങി. 2002 ആയപ്പോഴേയ്ക്കും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണം യഥാക്രമം 9, 250 എന്ന നിലയിലേയ്ക്ക് ഉയർന്നു.
ഭൗതികസൗകര്യങ്ങൾ
1. 8 ക്ലാസ് മുറികൾ ഉണ്ട് ,ഇവയിൽ രണ്ടെണ്ണം പ്രീപ്രൈമറി ക്ലാസുകളാണ്.
2. ഓഫിസ് റൂം ഉണ്ട്
3. കമ്പ്യൂട്ടർ മുറി (1)
4. സ്റ്റാഫ് റൂം ഇല്ല
5. പാചകപ്പുരയുണ്ട്.
6. ടോയ്ലറ്റ് (4)
7. കുടിവെള്ള സൗകര്യങ്ങളുണ്ട്
8. കളിസ്ഥലമുണ്ട്
9. ഡെസ്ക്ടോപ്പ് (3)
10. പ്രൊജക്ടർ (1)
11. പ്രിന്റർ (1)
12. ഇന്റർനെറ്റ്, ലാന്റ് ഫോൺ എന്നിവയുണ്ട്
13. ലൈബ്രറി സൗകര്യമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|