സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ഭയക്കരുത് ജാഗ്രതയോടെ ഇരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയക്കരുത് ജാഗ്രതയോടെ ഇരിക്കാം

കൂട്ടുകാരെ നിങ്ങൾക്ക് പനി, ചുമ, ജലദോഷം എന്നിവ വരാറില്ലേ. അതെല്ലാം വൈറസ് കാരണം ഉണ്ടാകുന്നതാണ്.അതു ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നതാണ്. എന്നാൽ ഇവ മരുന്നുകളാൽ മാറ്റാൻ കഴിയുന്ന വൈറസുകൾ ഉണ്ടാക്കുന്നതാണ്. എന്നാൽ മരുന്നുകൾ ഒട്ടും പ്രായോഗികമല്ലാത്ത രണ്ടു വൈറസുകൾ ഈയടുത്തകാലത്ത് തന്നെ കേരളത്തിൽ സന്ദർശനംനടത്തി. അതിൽ ആദ്യത്തേത് നിപ്പാ എന്ന വൈറസാണ്. മറ്റൊന്ന് കോറോണയെന്നറിയപ്പെടുന്ന കോവിഡ് 19 എന്ന വൈറസാണ്. കോവിഡ് 19 ലോകം മുഴുവനും ഭീതിയിലാഴ്ത്തി ഇപ്പോഴും സ്വൈര്യവിഹാരം നടത്തുകയാണ്. ആ രോഗം സമയോചിതമായ ഇടപെടലുകൾ മൂലം നമ്മുക്ക് അതിജീവിക്കാൻ സാധിച്ചു. എന്നാൽ ‘രോഗങ്ങളുടെ തലവനെന്നും’,’നൂറ്റാണ്ടിന്റെ രോഗം’ എന്നൊക്കെ അറിയപ്പെടുന്ന കൊറോണ വൈറസിനെ ഇതുവരെയും മെരുക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ലക്ഷക്കണക്കിന് ആളുകൾ മരിച്ചു അതിൽകൂടുതൽ പേർ രോഗത്തിന് അടിപ്പെട്ട് ചികിത്സയിലുമാണ്. എന്നാൽ മരണസംഘ്യയുടെ കാര്യത്തിൽ ഏറെ താഴെയും പ്രതിരോധത്തിലും ചികിത്സയുടെ കാര്യത്തിലും ഏറെ മുന്നിലുമാണ്. വ്യക്തിശുചിത്വപാലനം ഈ ലോക്ക്ഡൗൺ കാലത്ത് ശീലമാക്കാം. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച വീട്ടിലിരിക്കാം, സുരക്ഷിതരായിരിക്കാം.

അഖില.എം.എസ്
5A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം