സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പ്രകൃതി നമ്മുടെ അമ്മയാണ്..പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷെ നമ്മൾ പ്രകൃതിയെ മലിനമാക്കി കൊണ്ടിരിക്കുകയാണ്‌..പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ മരങ്ങൾ വച്ചു പീടിപ്പിക്കുകയും ജലസംഭരണി നിലനിർത്തേണ്ടതും ഏറ്റവും അത്യാവശ്യമാണ്..ശുദ്ധ മായ വായുവും ജലവും ലഭിക്കുന്നതിന് ഇവയൊക്കെ അത്യാവശ്യ മാണ്..പ്ളാസ്റ്റിക് വസ്‌തുക്കൾ കത്തിക്കുകയോ പാഴ് വസ്തുക്കൾ വലിച്ചെറിയുകയോ ചെയ്യരുത്.ഇതിലൂടെ പ്രകൃതി സരംക്ഷണം പ്രാവർത്തികമാക്കാൻ നമുക്ക് കഴിയും.പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തേണ്ടതു നമ്മുടെ ജീവന്റെ നിലനിൽപിന് അത്യാവശ്യമാണ്.ഒരു സസ്യത്തിന്റെ നിലനിൽപിനായി മറ്റു സസ്യങ്ങളും ജീവികളും അത്യാവശ്യമാണ്.ഒരു ജീവജാലങ്ങൾക്കും ഒറ്റക്ക് നിലനിൽപ്പില്ല.പ്രകൃതിയെ ആശ്രയിച്ചാണ്മനുഷ്യൻ നിലനിൽക്കുന്നത്.അണകെട്ടി വെള്ളം നിർത്തുകയും അപ്പർട്മെന്റു കളും ഫ്ലാറ്റ് കളുംകെട്ടിപൊക്കിയും വനനശീകരണം നടത്തിയും പരിസ്ഥിതി യിൽ മാറ്റങ്ങൾ ഉണ്ടാവുകയും സുനാമിയും മലയിടിച്ചിലും കൊടുങ്കാറ്റും വെള്ളപ്പൊക്കവും പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്നു.എൻഡോസൾഫാൻ എന്ന കീടനാശിനിയുടെ ഉപയോഗം ഒരുപാട് ആളുകളുടെ ശാരീരിക മാനസിക ആരോഗ്യത്തെ ബാധിച്ചു .വായു മലിനീ കാരണത്തിലൂടെയും ജലമലിനീകരണത്തിലൂടെയും..പ്ളാസ്റ്റിക് സാധനങ്ങളുടെയും കുപ്പികളുടെയും ഉപഭോഗം നിർത്തലാക്കുക..വീടുകളിലെ മാലിന്യങ്ങളും ഫാക്ടറിയിലെ മാലിന്യങ്ങളും പുഴകളിൽ നിക്ഷേപിക്കാതിരിക്കുക.വാഹനങ്ങളിൽ നിന്നും ഫാക്ടറിയിൽ നിന്നും പുറത്തേക്ക് വരുന്ന പുക വായു മലിനീകരണം സൃഷ്ടിക്കുന്നു.വനനശീകരണത്തിലൂടെ മഴ കുറയുകയും താപനില വർധിക്കുകയും ചെയ്യുന്നു..ഇത് ആഗോളതാപനത്തിനു കാരണമാകുന്നു.

കൃഷ്ണ.ബി.അജി
5A സെന്റെ്തോമസ് യു.പി.എസ്.അയിരൂർ,തിരുവനന്തപുരം,വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം