സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
2020 എന്ന ഈ വർഷം എത്തിയപ്പോഴാണ് ശുചിത്വത്തിൻ്റെ മഹത്വം നാം കൂടുതൽ മനസ്സിലാക്കുന്നത് . ഈ വർഷം നമുക്ക് ഒരു മഹാമാരിയെയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത് .ശുചിത്വം രണ്ടു തരം ഉണ്ട് ,വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും.രണ്ടും നമുക്ക് അനിവാര്യമായ കാര്യമാണ് . നമുക്കാദ്യം സാമൂഹികശുച്ചിത്വത്തെക്കുറിച്ച് നോക്കാം . സാമൂഹിക ശുചിത്വം നമുക്ക് വളരെ അനിവാര്യമായ ഒന്നാണ് .കൊവിഡ് 19 എന്ന ഈ മഹാമാരി നമ്മെ ഇത്രയധികം ബാധിക്കാൻ കാരണം തന്നെ സാമുഹിക ശുചിത്യം പാലിക്കാെത്തതാണ് .2019 അവസാനത്തോടെ ചൈനയിലാണ് രോഗം സ്ഥിതി കരിച്ചത് .വേണ്ട മുൻകരുതലോടെ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ചൈന പോലും ഇതത്ര ബാധിക്കില്ലായിരുന്നു. ദശലക്ഷങ്ങളാണ് രോ ഗനിരീക്ഷണത്തിലുള്ളവർ രോഗം സ്ഥിതീകരിച്ചവരുടെ എണ്ണവും മരണസംഖ്യയും ഒട്ടും കുറവല്ല. വികാസിത രാജ്യങ്ങളായ അമേരിക്ക ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം രോഗികളുടേയും മരണത്തിന് കീഴടങ്ങുന്നവ രുടേയും എണ്ണo അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഏതാനുo മാസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് കൊറോണ എന്ന വൈറസ് . എന്നാൽ കൊ വിഡിനെ പ്രതിരോധിക്കുന്നതിൽ മുൻപന്തിയിൽ നമ്മുടെ കൊച്ചു കേരളമാണ്. അതിന് നാം നന്ദി പറയേണ്ടത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ സാറിനും ആരോഗ്യമന്ത്രി ഷൈലജ ടീച്ചറിനും ആണ് . സ്വന്തം ജീവൻ പോലും കണക്കിലെടുക്കാതെ നമുക്ക് വേണ്ടി പോരാടുന്ന ആരോഗ്യ പ്രവർത്തകരും പോലീസും മറ്റും നൽകുന്ന സേവനം വിലമതക്കാനാവാത്തതാണ് .ശുചിത്വത്തേക്കുറിച്ച് നമ്മേ ഒന്നുകൂടി ഓർമ്മിപ്പിക്കുവാൻ വന്ന വൈറസായി കൊറോണ മാറിയിരിക്കുകയാണ്. എല്ലാവരുo കൈകൾ കഴുകിയും ,സാമൂഹികമായി സുരക്ഷിത അകലം പാലിച്ചും ,പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിച്ചും മാത്രമേ ഈ രോഗപ്പകർച്ചയുടെ കണ്ണികൾ നമുക്ക് മുറിക്കാൻ സാധിക്കൂ. ഈ ലോക് ഡൗൺ കാലത്ത് അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു വാർത്തയാണ് പഞ്ചാബിലെ ജലന്ധറിൽ നിന്നും ഏകദേശം 250 കി.മീ. ദൂരെയുള്ള ഹിമാലയം നഗ്ന നേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിച്ചത്. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുക മൂലമുളള അന്തരീക്ഷ മലിനീകരണം കുറഞ്ഞതിനാലാണ് ഈ വിസ്മയ കാഴ്ച്ച കാണാൻ സാധിച്ചതെന്നാണ് വിധഗ്ദ്ധർ അഭിപ്രായപ്പെടുന്നത് .30 വർഷങ്ങളി യി അവിടെ താമസിക്കുന്നവർക്കു പോലും ഇപ്പോഴാണ് ഇങ്ങനെയൊരു കാഴ്ച്ച കാണാൻ സാധിച്ചതത്രേ. അങ്ങനെ കൊറോണ കാലം അന്തരീക്ഷ ശുചീകരണത്തിനു കൂടി വഴിതെളിച്ചു. ഇലന്ധറിൽ നിന്ന് ഹിമാലയം ദർശനമായത് മാത്രമല്ല ഗംഗാനദിയുടെ കാര്യവും അങ്ങനെതന്നെയാണ്. ഇരുകരകളിൽ നിന്നും ഉള്ള മാലിന്യങ്ങളുടെ തള്ളൽ കുറഞ്ഞതുംm ദിയിലെ ജലം ശുദ്ധം ആകുന്നതിന് സഹായിച്ചു. ഈ മൂലം നദിയിലെ ജലം തെളിയുകയും ഓക്സിജൻ്റെ അളവ് വർധിക്കുകയും ചെയ്തിരിക്കുന്നു . തന്മൂലം മത്സ്യസമ്പത്തിലും വർധനവുണ്ടായതായി വാർത്തകളിലൂടെ അറിയുവാൻസാധിക്കുന്നു .രാജ്യത്തെ ഏറെ കുറെ എല്ലാ നദികളുടേയും അവസ്ഥ ഇരുതന്നെ. റോഡരികിലും മാറ്റും വേസ്റ്റ് കൂട്ടിയിടുന്നത് ഒരു സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്. രൊ ഗവാഹ കരായ ഈച്ചകളും മറ്റും മുട്ടയിട്ടു പെരുകുന്നതിന് ഇത് കാരണമാകും. ഇത്തരം വൃത്തിഹീനമായ ഇടങ്ങളിൽ നിന്നും പറന്നെത്തുന്ന ഈച്ചകൾ പ്രധാന രോഗവാഹകരാണ്. പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും മറ്റും ഉപയോഗശേഷം കത്തിക്കുന്ന പതിവ് നമുക്ക് ഉണ്ട്. ഇങ്ങനെ കത്തിക്കുന്ന പുക ശ്വസിക്കുന്നതു മുലം ക്യാൻസർ പോലുള്ള മാരക രോകങ്ങൾ പിടിപെടുന്നതിനുള്ള സാധ്യത വളരെ കുടുതലാണ് .ഇന്ന് ശുദ്ധജലത്തിൻ്റെ ലഭ്യത വളരെ കുറവാണ്. പുഴകളും തോടികളും കുളങ്ങളും എല്ലാം തന്നെ ഇന്ന് മലിനമാണ്. ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നും മലിനജ ലം പുഴകളിലേക്കാണ് ഒഴുക്കുന്നത്. ഇത്തരം ജലാശയങ്ങളുടെ സമീപത്തുള്ള ആളുകൾ ഈ മലിനജലം ഉപയോഗിക്കേണ്ട അവസ്ഥയിലാണ്.ഇത് ജലജന്യരോഗങ്ങൾ പകരുന്നതിന് കാരണമാകാറുണ്ട് .ലോക്ക് ടൗൺ കാലത്ത് ജലാശയങ്ങൾ കൂടുതൽ തെളിഞ്ഞു വന്നത് നമുക്ക് ഒരു പാഠമാകേണ്ടതുണ്ട് . മഴക്കാലമാകുമ്പോൾ വീടിൻ്റെ പരിസരങ്ങളിൽ കാണപ്പെടുന്ന വില്ലനാണ് കൊതുക് .കൊതുക് വരുത്തി വയ്ക്കുന്ന രോകങ്ങളുടെ കണക്ക് ആണെങ്കിൽ പറയുകയും വേണ്ട. ഡെങ്കിപ്പനി, മലേറിയ ,എച്ച് 1 എൻ 1,മന്ത് എന്നിവ അവയിൽ ചിലതാണ് .നമ്മുടെ വീടുകളും പരിസരങ്ങളും ശുചിയാക്കി വയ്ക്കുക. ഒരു തുള്ളി വെള്ളത്തിൽ പോലും മുട്ടയിടുന്നവരാണ് കൊതുകുകൾ .ആയതിനാൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്.
ഇന്നി നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വ്യക്തി ശുചിത്വത്തെക്കുറിച്ചാണ്. നാം ജനിച്ചപ്പോൾ മുതൽ ശീലിച്ചു വന്ന ഒന്നാണ് വ്യക്തി ശുചിത്വം .രാവിലെ എഴുന്നേൽക്കുമ്പോൾ പല്ലുതേച്ചും കുളിച്ചും ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയാക്കിയും നാം ശുചിത്വം പാലിക്കുന്നു. നാം ഇങ്ങനെയെല്ലാ ശ്രദ്ധി ക്കുന്നത് ആരോഗ്യവാന്മാരായിരിക്കുന്നതിനാനാണ്. അതിനായി പുറത്ത് മാത്രം ശുചിത്വം പാലിച്ചാൽ പോരാ ശരീരത്തിൻ്റെ അകവും ശുചിയായിരിക്കണം. ഫാസ്റ്റ്ഫുഡിൻ്റെ കാലത്താണ് നാം ജീവിക്കുന്നത്. അവശ്യമില്ലാത്ത ഭക്ഷണ രീതികൾ നമ്മുടെ ആരോഗ്യം കവർന്നെടുക്കുകയാണ് .നാം ജീവിത ശൈലീ രോഗങ്ങൾ എന്നു വിളിക്കുന്ന പ്രമോഹം,രക്തസമ്മർദ്ധം, അമിതമായ കൊഴുപ്പ് തുടങ്ങിയവ ഇത്രയധികം നമ്മെ ബാധിക്കാൻ കാരണം അനാവശ്യ ഭക്ഷണ രീതികൾ ആണ്.ഇതിനുള്ള ഒരു പ്രതിവിധി നമ്മുടെ വീടുകളിൽ ഉള്ള ഇലക്കറികളും, പച്ചക്കറികളും, പഴവർഗ്ഗങ്ങളും ആണ്. പുതു തലമുറ മറന്നുപോയ ചേന, ചേമ്പ്, കപ്പ,കാച്ചിൽ തുടങ്ങിയവ നമ്മുടെ ഭക്ഷണ ശീലങ്ങളാക്കാം, നമുക്ക് ആരോഗ്യത്തോടെ വളരാം, ജീവിക്കാം.മഹാമാരികളെ തോല്പിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം