സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകൃതി അമ്മയാണ്. അമ്മയെ ഒരിക്കലും ഉപദ്രവിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാനാത്തെക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത് എല്ലാ മനുഷ്യർക്കും ശുദ്ധവായുവും , ശുദ്ധജലവും, ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിന് എതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം

മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലക്ഷണീയവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം. ഭൂമിയിലെ ചൂടിൻെറ വർദ്ധന കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഉപയോഗശൂന്യമായ മരുഭൂമിയുടെ വർദ്ധന, ശുദ്ധജലക്ഷാമം, ജൈവ വൈവിദ്ധ്യ ശോഷണം എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട് ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്

നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങളുണ്ടാക്കുന്നു അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു. പേമാരി മൂലം ഉണ്ടാക്കുന്ന ഉരുൾപൊട്ടലും, വെള്ളപൊക്കവും, മണ്ണൊലിയും, ഭൂമിയുടെ മേലുളള കടന്നുകയറ്റത്തിന്റെ പ്രതികാരമായി നമുക്ക് കാണാം. വരൾച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനയോഗം തുടങ്ങി നാശോന്മുഖമായ ദിശയിലേക്കാണ് നാം നയിക്കപ്പെടുന്നത് ഇതിൽ മാറ്റം വരുത്തി പ്രകൃതിയെ സംരക്ഷിക്കുന്ന ഒരു കണ്ണിയായി നമുക്ക് ചേരാം പ്രകൃതിയെ സംരക്ഷിക്കാം

ഗൗരി നന്ദന ജി
8 എ സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം