സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രകൃതി

പ്രകൃതിയെ കുറിച്ച് പറയുമ്പോൾ എനിയ്‍ക്ക് നൂറ് നാവാണ്. പ്രകൃതിയുടെ എല്ലാ ഭംഗിയും നിറഞ- ഗ്രാമാവം ആണ്. പശൂ, ആട്, കോഴി ഇവയെല്ലാം എ൯െറ വിട്ടിലെ അംഗങ്ങൾ ആണ്. ഈ അവധിക്കാലത്ത് ഞാനും എ൯െറ ചേച്ചിയും ഞങ്ങളുടെ വിട്ടിലെ കറമ്പകോഴിയെ അടവെച്ചു. 7 സ്വർണ നിറത്തിലുള്ള കുഞ്ഞുങ്ങൾ ഉണ്ടായി. അത് കുടാെെതെ അമ്മുപശു, കറുമ്പിപശു, വെളമ്പിയാട് ഇവയ്‍ക്കെല്ലാം കുഞ്ഞുങ്ങൾ .ഇത്തവണത്തെ എ‍൯െറ അവധിക്കലം (കൊറോണക്കാലാം) എനിയ്‍ക്ക് ഉഝവകാലമാണ്. മാമ്പഴം പെറുക്കാൻ എന്തു രസമാണെന്നോ. കണ്ടത്തിൽ വൈകുന്നേരം ഇറങ്ങി പലതരം കളികൾ. ഇതെ൯െറ വീടി൯െറ വയൽവരമ്പിൽ ഇളം കാറ്റ് കൊണ്ടാണ് എഴുതുന്നത്. തെങ്ങും, പേരയും, വാഴയും, ചാമ്പയും എന്നുവേണ്ട എല്ലാമരങ്ങളും എ൯െറ വീയടിൻെറ പരിസരത്തുണ്ട്.

ഇത് എഴുതുമ്പോൾ മറ്റുള്ളവരോട് എനിക്ക് അസൂയയാണ് തോന്നുന്നത്. ഈ അവധിക്കാലത്ത് ഒരു തത്തക്കുഞ്ഞിനെ കിട്ടി. അതിനെ ഞങ്ങൾ ഒരു കൂട്ടിൽ ഇട്ടു. രണ്ടു ദിവസം കഴിഞ്ഞ് അതി൯െറ തള്ള വന്ന് മുറ്റത്തെ തേക്കു മരത്തിലും മുരിങ്ങയിലും വന്നിരുന്ന് കരഞ്ഞു. അതിനെ ഉമ്മച്ചി തള്ളയോടൊപ്പം പറത്തി വിട്ടു. "പ്രകൃതിയെ സ്നേഹിക്കാം പ്രകൃതിയോട് ഇണങ്ങി ജീവിക്കാം”.

അബ്ദുള്ള കെ .എസ്
5 B സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം