സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആയിരത്തി തൊള്ളായിരത്തി പതിനാറിൽ ഒരു പ്രൈമറി വിദ്യാലയം അമ്പാറനിരപ്പേൽ പള്ളിയുടെ മാനേജ്മെന്റിൽ തുടങ്ങാനുള്ള അനുവാദം അന്നത്തെ ഗെവേർമെന്റൽ നിന്നും ലഭിച്ചു .ആയിരത്തി തൊള്ളായിരത്തി പതിനേഴു ജൂനിൽ ഒന്നും രണ്ടും ക്ലാസ്സുകളുടെ സെന്റ് ജോൺസ് എൽ പി സ്കൂൾ നിലവിൽ വന്നു . ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്നിൽ അന്നത്തെ പള്ളിവികാരി ബഹുമാനപെട്ട ഇല്ലത്തുപറമ്പിലച്ചന്റെ വിദഗ്ദ്ധമായ മേൽ നോട്ടത്തിൽ സ്കൂൾ പണി പൂർത്തിയാക്കി . ആയിരത്തി തൊള്ളായിരത്തി നാൽപ്പതു വരെ ഗെവേണ്മെന്റു വക ഗ്രാന്റോ അദ്ധ്യാപകർക്ക് ശമ്പളമോ ഒന്നും തന്നെ ലഭിച്ചിരുന്നില്ല .ത്യാഗമനസ്ക്കരായ നാട്ടുകാർ പിടിയരി പിരിച്ചും സംഭാവന നൽകിയും ആണ് സ്കൂൾ നിലനിർത്തിക്കൊണ്ടു പോന്നത് .ആയിരത്തി തൊള്ളായിരത്തി നാല്പത്തിഒന്പതു മുതൽ സ്കൂളിന്റെ ചുമതല ബഹുമാനപ്പെട്ട സിസ്റ്റർസീനെ ഏൽപ്പിക്കാനുള്ള തീരുമാനം സ്കൂളിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു .ആയിരത്തി തൊള്ളായിരത്തി നാല്പത്തിരണ്ടിൽ രജതജൂബിലിയും ആയിരത്തി തൊള്ളായിരത്തി അറുപത്തിഏഴിൽ സുവർണ്ണ ജൂബിലിയും രണ്ടായിരത്തി പതിനാറിൽ സ്കൂളിന്റെ ശതാബ്ധിയും പൂര്വ്വവിദ്യാര്ഥികളും നാട്ടുകാരും ചേർന്ന് സാഘോഷം കൊണ്ടാടുകയുണ്ടായി .ശതാബ്ദി ഫണ്ടുപയോഗിച്ചു കമ്പ്യൂട്ടർ ലാബും ഓഫീസ്റൂം നവീകരിക്കുകയുണ്ടായി .ഇപ്പോൾ ഇവിടെ എൽ കെ ജി മുതൽ നാലാംക്ലസ്സുവരെ അറുപതോളം കുട്ടികൾ പഠിക്കുന്നു .ആറു അധ്യാപകർ ഇപ്പോൾ ഇവിടെ സേവനം ചെയ്യുന്നു .