സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/നാഷണൽ കേഡറ്റ് കോപ്സ്
നാഷനൽ കേഡറ്റ് കോർപ്സ് (എൻ സി സി )
ഇന്ത്യയിലെ പ്രാഥമിക യുവജന സംഘടനയായ എൻ .സി.സി യിലൂടെ കുട്ടികൾക്കിടയിൽ ഐക്യവും അച്ചടക്കവും വളർത്താൻ സഹായിക്കുന്നു.ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേതൃത്വം പ്രദാനം ചെയ്യുക ,രാജ്യ സേവനത്തിന് വേണ്ടി എല്ലായ് പ്പോഴും തൽപരരായിക്കുന്ന പരിശീലനം സിദ്ധിച്ചതും ഉൽസാഹികളുമായ യുവാക്കളെ വാർത്തെടുക്കത്ത വിധത്തിൽ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു .സായുധ സേനയിൽ അംഗങ്ങളായി ചേരുന്നതിന് യുവാക്കളെ സജ്ജരാക്കുന്നതിനു ഈ പരിശീലനം സഹായിക്കുന്നു.
ക്യാമ്പ് പരിശീലനം
ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട് കേഡറ്റുകളുടെ മികവു തെളിയിക്കുകയും ഗ്രൈസ് മാർക്കിന് അർഹരാക്കി തീർക്കുകയും ചെയ്യുന്നു.
സാമൂഹിക സേവന പ്രവർത്തനങ്ങൾ
പരിസര ശുചീകരണം,രക്തദാനം ,തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ കേഡറ്റുകൾ പങ്കാളികളാണ്.
NCC യിൽ അണി ചേരൂ... രാജ്യത്തിന്റെ നന്മയ്ക്കായി... ഐക്യവും അച്ചടക്കവും (Unity & Discipline) എന്ന ആദർശ വാക്യത്തിൽ അടിയുറച്ച് സ്കൂളിന്റെയും സമൂഹത്തിന്റെയും നന്മ ലക്ഷ്യമാക്കി, ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ചുകൊണ്ട് വിജയകരമായി പ്രവർത്തിച്ചു വരുന്നു.
രാജ്യത്തെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ എൻ.സി.സി. യുടെ ലക്ഷ്യങ്ങൾ
രാജ്യത്തിലെ യുവാക്കൾക്കിടയിൽ സഹകരണം, അച്ചടക്കം, നേതൃത്വം, മതനിരപേക്ഷമായ വീക്ഷണം, വീരസാഹസിക പ്രവൃത്തിയിൽ പ്രസരിപ്പ്, നിസ്വാർത്ഥ സേവനം തുടങ്ങിയ സൽസ്വഭാവങ്ങൾ വികസിപ്പിക്കുക.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേതൃത്വം പ്രദാനം ചെയ്യുക. രാജ്യസേവനത്തിന് വേണ്ടി എല്ലായ്പ്പോഴും തത്പരരായിരിക്കുന്ന പരിശീലനം സിദ്ധിച്ചതും ഉത്സാഹികളുമായ യുവാക്കളെ വാർത്തെടുക്കുക.
സായുധസേനയിൽ അധികാരികളായി ചേരുന്നതിന് യുവാക്കളെ സജ്ജരാക്കുക.
എൻ. സി. സി. യുടെ മുഖ്യ പ്രവർത്തനങ്ങൾ
പ്രാഥമിക പരിശീലനം: കരസേന, നാവികസേന, വായുസേന എന്നീ മൂന്ന് സേനാവിഭാഗങ്ങളിലേയും പ്രാഥമിക പരിശീലനം
ക്യാമ്പ് പരിശീലനം: ATC/CATC/EBSB/BLC/ALC/RDPARADE/TSC/VSC/RCTC/Trucking Expedition തുടങ്ങിയ ക്യാമ്പുകളിൽ കേഡറ്റുകളെ പങ്കെടുപ്പിച്ച് കേഡറ്റുകളുടെ മികവ് തെളിയിക്കുകയും ഗ്രേസ് മാർക്ക് നേടിക്കൊടുക്കുകയും ചെയ്യുന്നു.
സാഹസിക പരിശീലനം: ട്രക്കിംഗ്, പർവ്വതാരോഹണം.
സാമൂഹിക സേവന പ്രവർത്തനങ്ങൾ: HIV ബോധവത്കരണം, പരിസര ശുചീകരണം, രക്തദാനം, ഗതാഗതബോധവത്കരണം തുടങ്ങി നിരവധി സാമൂഹ്യ പ്രവർത്തനരംഗത്ത് കേഡറ്റുകൾ പങ്കാളികളാണ്.
നിരവധി കേഡറ്റുകളെ (HS, HSS, VHSE) വിവിധ നാഷണൽ ക്യാമ്പുകളിൽ പങ്കെടുപ്പിച്ച് വാർഷിക പരീക്ഷയിൽ ഉന്നതവിജയം നേടി എടുക്കാൻ സ്ഥാപന മേധാവിയിൽ നിന്നും, പി.റ്റി. എ. യിൽ നിന്നും, രക്ഷിതാക്കളിൽ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്ന സഹകരണത്തിന് നന്ദി.... തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്....
2021 – 2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
ക്ലീൻ ഇന്ത്യ കാമ്പൈയിൻ
നമ്മുടെ കേഡറ്റുകൾ സ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളും, സ്കൂൾ പരിസരവും, സ്കൂളിനോട് ചേർന്നുള്ള വെയിറ്റിംഗ് ഷെഡും വൃത്തിയാക്കി.
ഗാർഡനിംഗ്
ഔഷധ സസ്യങ്ങൾ ഉൾപ്പെടെയുള്ള ചെടികൾ അടങ്ങുന്ന ഗാർഡന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ചെടികൾ വച്ച് നടത്തി .
ചിൽഡ്രൻസ് ഡേ 14/11/2021
ചിൽഡ്രൻസ് ഡേ വളരെ നല്ല രീതിയിൽ ആഘോഷിച്ചു. ഒന്നാം വർഷ കേഡറ്റുകളും, രണ്ടാം വർഷ കേഡറ്റുകളും പങ്കെടുത്തു. പെയിന്റിംഗ് മത്സരം ഓൺലൈൻ ആയി നടത്തുകയുണ്ടായി. കുട്ടികളുടെ ക്രിയേറ്റിവിറ്റി വർദ്ധിപ്പിക്കാൻ ഉതകുന്ന ഒരു മത്സരമായിരുന്നു ഇത്.
എൻ.സി.സി. ദിനാചരണം 28/11/2021
നവംബർ മാസത്തെ അവസാനത്തെ ഞായറാഴ്ച്ച എൻ.സി.സി. ദിനമായി ആചരിച്ചു. ഈ ദിവസത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് ഒരു പ്രസംഗ മത്സരം ഓൺലൈൻ ആയി നടത്തുകയുണ്ടായി. പോസ്റ്റർ നിർമ്മാണ മത്സരം ഈ പരിപാടിയുടെ മറ്റൊരാകർഷണമായിരുന്നു.കേഡറ്റുകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
ഫ്ലാഗ് ഡേ 07/12/2021
പതാക ദിനത്തിൽ കേഡറ്റുകളെ പങ്കെടുപ്പിച്ചുകെണ്ട് ബാനർ പിടിച്ച് ഒരു റാലി സ്കൂളിൽ നടത്തുകയുണ്ടായി. ഗ്രൂപ്പ് കമാൻഡറുടെ നേതൃത്വത്തിൽ പ്രസ്തുത റാലി നടത്തി.