സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
മണ്ണിനോടിണങ്ങി നിൽക്കുന്ന മനുഷ്യരും മനുഷ്യനോടു ചേർന്നു നിൽക്കുന്ന പ്രകൃതിയുമായിരുന്നു ഒരുകാലത്ത് ഈ ഭൂമിയിൽ നിലനിന്നിരുന്നത്. ഹരിതഭംഗി കളിയാടിയിരുന്ന ഫലസമ്പുഷ്ടമായ പാടങ്ങളും മൈനയ്ക്കും മാടത്തയ്ക്കും വിവരിക്കാൻ ഇടം നൽകിയിരുന്ന കൃഷിയിടങ്ങളും ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായിരുന്ന വനാന്തരങ്ങളും നിറഞ്ഞ ഭൂമി. ഈ വർണ്ണ ഇപ്പോൾ നമ്മുടെ ഭൂമിയ്ക്കു നൽകുക സാധ്യമാണോ? ഇന്ന് മനുഷ്യൻ പ്രകൃതിയിൽനിന്നും അകലുവാൻ തുടങ്ങിയിരിക്കുന്നു. പുരോഗതിയുടെ പാതയിൽ ഓടുന്ന മനുഷ്യൻ ഭൂമി അമ്മയാണെന്നതോർത്തില്ല.പുഴകൾ ഭൂമിയുടെ രക്തക്കുഴലുകളാണെന്നോർത്തില്ല. അവന് പുരോഗതിയുടെ ഏറ്റവും ഉയർന്ന പടവുകളിൽ ഇടം നേടിയാൽ മാത്രം മതി. ഇന്ന് എന്താണ് മനുഷ്യന്റെ അവസ്ഥ? അവൻ മണ്ണിനെ മറന്നു. തനിക്കുവേണ്ടതെന്തും-ഭക്ഷണവും ഉചിതമായ മഴയും വെയിലും വെള്ളവും എല്ലാം എന്നും പ്രകൃതി തന്നുകൊണ്ടേയിരിക്കുമെന്നവൻ കരുതി. പുരോഗതിക്കുവേണ്ടി പാടങ്ങൾ നികത്തി. അവൻ ഫ്ളാറ്റുകൾ പണിതു കാട് വെട്ടി കമ്പനികൾ പണിതു.പുഴ വറ്റിച്ച് മണൽ വാരി.അത് അവന്റെ നേട്ടമാണെന്ന് അഹങ്കരിച്ചു.എന്നാൽ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന അവസ്ഥയായിരിക്കുന്നു ഇന്ന് മനുഷ്യന്റേത്. ഇന്ന് സംഭവിയ്ക്കുന്ന കാര്യങ്ങൾ ഭൂമി പ്രതികാരം ചെയ്യുകയാണോ എന്നുപോലും നമ്മെ ചിന്തിപ്പിച്ചേക്കാം.മനുഷ്യൻ പ്രകൃതിയോട് ചെയ്ത എല്ലാ അധർമ്മങ്ങളുടേയും ഫലമാണെന്നപോലെ ഇന്ന് പ്രകൃതിയിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്. ഒരു നല്ല കാലാവസ്ഥയ്ക്കുവേണ്ടി, മഴയ്ക്കുവേണ്ടി, ജീവൻ നിലനിർത്താൻ ജലത്തിനുവേണ്ടി പോലും ഇന്ന് എത്രയോ മനുഷ്യരാണ് കേഴുന്നത്.എന്നിട്ടുപോലും ഭൂമിയോടുള്ള ചൂഷണം ചെയ്യുന്നത് കുറക്കാൻ മനുഷ്യൻ തയ്യാറാകുന്നില്ല. വനനശീകരണത്തിന്റെ ഫലമായി വന്ന് ഭവിച്ചിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആഗോളതാപനം. ആഗോളതാപനം എന്നത് പ്രകൃതിയോട് മനുഷ്യൻ കാണിച്ച ക്രൂരതയുടെ വ്യാപ്തി വ്യക്തമാക്കി തരുന്നതാണ്. ഹരിത ഗൃഹവാതകങ്ങളുടെ അന്തരീക്ഷത്തിലുള്ള അമിതമായ അളവുമൂലം അന്തരീക്ഷത്തിലെ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നു. ഈ പ്രതിഭാസമാണ് ആഗോളതാപനം. 44 നദികളാൽ സമൃദ്ധമായ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽപ്പോലും എന്തുകൊണ്ട് ജലക്ഷാമം ഉണ്ടാകുന്നു? മണ്ണിനെ മറന്ന പ്രകൃതിയെ മറന്ന മനുഷ്യൻ ഇനിയെങ്കിലും പരിസ്ഥിതി സംരക്ഷിക്കുന്നതിന് വേണ്ടി തയ്യാറാകണം.ഇല്ലെങ്കിൽ തന്റെ മരണത്തെ മുന്നിൽ കണ്ടുകൊണ്ട് മൂകയായി നിൽക്കുന്ന ഭൂമിയിൽ മനുഷ്യജീവൻ ശേഷിക്കാതെ വരും തീർച്ച.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം