സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/രാഷ്ട്രബോധവു വിദ്യാഭ്യാസവ്യം

Schoolwiki സംരംഭത്തിൽ നിന്ന്
രാഷ്ട്രബോധവു വിദ്യാഭ്യാസവ്യം
   പെറ്റമ്മയും പിറന്നനാടും സ്വർഗ്ഗ ത്തേക്കൾ മഹത്തരം എന്ന കവി വചനം ജന്മനാടിനോട്  ഓരോ  പൗരനുമുണ്ടായിരിക്കേണ്ട വികാരം എന്തെന്ന് വ്യക്തമാക്കുന്നു. ഓരോ  നാടും വികസനത്തിലേക്ക് കുതിക്കുന്നത് ആ നാട്ടിലെ ജനങ്ങളുടെ  പൂർണ്ണ സമർപ്പണത്തിന്റെ പ്രതിഫലനമായാണ് . ദേശീയത വാക്കുകളിൽ  മാത്രമൊതുങ്ങേണ്ട ഒന്നല്ല. ഓരോ വ്യക്തിയുടേയും ചിന്തയിലും പ്രവർത്തനമേഖലകളിലും അത് പ്രതിഫലിക്കണം.                              ദേശീയയെന്തെന്ന് അറിഞ്ഞു വളരേണ്ടവരാണ് കുഞ്ഞുങ്ങൾ , ജന്മ നാട്ടിനോടും വീടിനോടും കർത്തവ്യബോധമുള്ളവരായി വളരാൻ അവരെ കെൽപ്പുള്ളവരാക്കും വിധത്തിലാകണം വിദ്യാഭ്യാസ സമ്പ്രദായം. നൂറ്റാണ്ടുകൾക്കിപ്പുറവും അടിമത്തത്തിന്റെ ബാക്കി പത്രമെന്നവണ്ണം കേവലം തത്തകളെ പോലെ നാം ഓരോ പാഠങ്ങളും ഉരുവിട്ട് പഠിച്ചു കൊണ്ടിരിക്കുന്നു . വികസനം സാധ്യമാകുന്നത് മസ്തിഷ്കങ്ങളുടെ ശരിയായ ചിന്തയും പ്രവർത്തനങ്ങളും സാധ്യമാകുമ്പോഴാണ് . ആർക്കും പകരം വെക്കുവാനാകാത്ത സാംസ്കാരിക സമ്പത്തും ഭൗതീക   സമ്പത്തും സ്വന്തമായുള്ള നാടാണ് ഭാരതം. എന്നാൽ ഭാരതീയരിൽ ഭൂരിഭാഗവും അതിൽ ബോധവാന്മാരല്ലെന്നതും പശ്ചാത്യ സംസ്കാരത്തിന്റെ വികല വശങ്ങൾ പിന്തുടരുവാൻ ശ്രമിക്കുന്നു എന്നതു മാണ് ഇന്ത്യയുടെ ശാപം .                                    വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരിക്കലും അനുകരണ പരിശീലന ശാലകൾ ആവരുത്. പാഠപുസ്തകങ്ങളിലെ അറിവുകളുടെയുo ചരിത്രങ്ങളുടെയും കണക്കുകളിലപ്പുറം നാടിനോട് തനിക്കുള്ള പ്രതിബദ്ധത എന്തെന്ന് ഓരോ കുഞ്ഞും അറിഞ്ഞു വളരണം . അവിടെ മാതൃകയായി മാറേണ്ടത് അദ്ധ്യാപകരും അച്ഛനമ്മമാരുമാണ്.           ദേശീയ ബോധത്തിലൂന്നിയ വിദ്യാഭ്യാസം അടിസ്ഥാനപരമായ മൂല്യങ്ങൾ കൂടി കണ്ടക്കിലെടുത്ത് കൊണ്ടു ഒളവയായിരിക്കണം . ഇന്നത്തെ ക്ലാസ്സ് റൂമുകളിലുള്ളവരാണ് നാളത്തെ ഇന്ത്യയെന്നത് ഓർമ്മയിലുണ്ടാവണം. വർഗ്ഗീയ വാദവും തീവ്രവാദവും ഒരറ്റത്ത് നിന്നും ഭാരതത്തെ ആക്രമിക്കുകയാണ്. നാനാത്വത്തിൽ ഏകത്വം ദർശിച്ച നമ്മുടെ നാട്ടിൽ എങ്ങനെ ഈ കൊടിയ ഭീകരന്മാർ കടന്നുവന്നു ? ഓരോരുത്തരും തങ്ങളുടെ കർത്തവ്യമായി കണ്ട് ഇതിനെതിരെ പോരാടണം. വിദ്യാഭ്യാസം ഒരിക്കലും ഒരു പ്രത്യേകമതത്തെ പ്രകീർത്തിച്ചു കൊണ്ടുള്ളതാകരുത് , മറിച്ച് എല്ലാ മതങ്ങളുടെയും പരമ സക്ത ഒന്നു തന്നെയാണന്നു മനസ്സിലാക്കി സഹജീവികളെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുന്നതാവണം       പടിഞ്ഞാറിന്റെ വികസന മാതൃകകൾ കൈകൊള്ളുന്നതിൽ തെറ്റില്ല. എന്നാൽ അത് കിഴക്കിന്റെ മൂല്യങ്ങളെ ചവിട്ടിയെറിഞ്ഞു കൊണ്ടാകരുത്. ഭാരതം ലോകത്തിന് സമർപ്പിച്ച അസംഖ്യം അറിവുകളെ ലോക ജനത കൈകുമ്പിളിലേറ്റ് വാങ്ങുമ്പോൾ അതിന് വില കൽപിക്കാതെ കല്പിനെ വജ്രമായി കരുതി പിന്നാലെ പോകുന്ന സംസ്കാരം നമുക്ക് ഉപേക്ഷിക്കാം  "ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണമന്ത രംഗം" എന്ന കവി വചനം സത്യമാകട്ടെ .................. ***   
     
എലിസബത്ത് തോമസ്
10 സെൻ്റ് ജോസഫ്സ് എച്ച്.എസ് അടക്കാത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം