സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/അക്ഷരവൃക്ഷം/ആധുനികമനുഷ്യൻ
ചെറുത്തുനിൽപ്പിന്റെ ആധുനിക മനുഷ്യൻ
ലോകത്തിലുള്ള ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ്-19. പലതരത്തിലുള്ള മഹാമാരികളും ലോകത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ലോകത്തെ നിശ്ചലമാക്കിയൊരു മഹാവിപത്ത് ഇതിനുമുൻപ് ഉണ്ടായിട്ടില്ല. ദിവസംതോറും ജനങ്ങൾ ഈ മഹാമാരിക്ക് കീഴ്‌പെടുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങളെ പ്രകമ്പനംകൊള്ളിച്ച ഒരു മഹാവിപത്താണ് കോവിഡ് -19. എങ്ങനെ ഈ മഹാമാരിയെ നിയന്ത്രിക്കണമെന്നോ അതിജീവിക്കണമെന്നോ അറിയാത്ത അവസ്ഥയിലാണ് നമ്മുടെ ലോകം. മരണത്തെ മുന്നിൽ കണ്ടാണ് ഇന്ന് മനുഷ്യർ ജീവിക്കുന്നത്. ഈ മഹാമാരിയെ നിയന്ത്രിക്കേണ്ടതും അതിജീവിക്കേണ്ടതും നമ്മുടെ കടമയാണ്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗം ഉണ്ടാകുന്ന ഒരു കൂട്ടം വയറസുകളാണ് കൊറോണ വയറസുകൾ. മനുഷ്യർ ഉൾപ്പെടെയുള്ള സസ്‌തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷവും, ന്യൂമോണിയയുമൊക്കെയാണ് ഈ വയറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. ദുർബലരായവരിൽ, അതായതു പ്രായമായവരിലും ചെറിയ കുട്ടികളിലും വയറസ് പിടിമുറുക്കും. കൊറോണ വയറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. കൊറോണ വയറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യ്തത് ചൈനയിലാണ്. കൊറോണ വയറസ് ബാധ പകരുന്നത് കൊറോണ ബാധിച്ച വ്യക്തിയുമായുള്ള അടുത്ത ഇടപെടലുകളിലൂടെയാണ്. ആഗോളവത്‌കരണത്തിന്റെയും ഉപഭോഗസംസ് കാരത്തിന്റെയും ഉപരിവിപ്ലവത്തിൽ വിഹരിക്കുന്ന 21-ാം നൂറ്റാണ്ടിലെ മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെയും ഒടുങ്ങാത്ത അഹന്തയുടെയും മുൻപിൽ വിലങ്ങുതടിയായി നിൽക്കുന്നു കോവിഡ് -19. നമ്മുടെ നാടിനെ ഭീതിയിലേക്കും വലിയ ദുരന്തത്തിലേക്കും തള്ളിയിട്ടിരിക്കുകയാണ് ഈ മഹാമാരി. കുറഞ്ഞ നാളുകൾകൊണ്ട് ലക്ഷകണക്കിന് ആളുകളുടെ ജീവനെടുത്ത ഭയാനകമായ വയറസ് ഭീതിക്കപ്പുറം വിചിന്തനത്തിനുള്ള സമയം ഓരോ മനുഷ്യനും ഒരുക്കിത്തന്നിരിക്കുകയാണ്. ബൈബിളിൽ പറയുന്നതുപോലെ " ഈ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവിനെ നിനക്ക് നഷ്ടമായാൽ എന്തു പ്രയോജനം". സമ്പത്തുകൊണ്ടും വ്യവസായ കുതിപ്പുകൊണ്ടും ഊറ്റം കൊണ്ട യൂറോപ്യൻ രാജ്യങ്ങളും എന്തിനു പറയുന്നു അമേരിക്കപോലും വിറങ്ങലിച്ചുപോയിരിക്കുന്നു ഈ മഹാമാരിക്ക് മുന്നിൽ. കാശിനുവേണ്ടി നെട്ടോട്ടം ഓടിയിരുന്ന മനുഷ്യർ ഇന്നിപ്പോൾ ജീവന്റെ സംരക്ഷണത്തിന് വേണ്ടി അതിശീഘ്രം പായുകയാണ്. മലയാളത്തിലെ വിഖ്യാതമായ ഒരു നാടൻ പാട്ടിന്റെ ശീലുകളിൽ പറഞ്ഞതുപോലെ "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ " മനുഷ്യന്റെ ചിന്തകളും ചിന്താധാരകളും മാറേണ്ടിയിരിക്കുന്നു. ഇടുങ്ങിയ ചിന്താഗതിയിൽ നിന്നും വിശാലമായ ചിന്താഗതിലേക്കുള്ള ഒരു മാറ്റം അനിവാര്യമാണ്. എത്ര വലിയ മഹാമാരിയെയും ചെറുത്തുനിൽക്കാൻ നമ്മെ സഹായിക്കുന്ന മഹത്തരമായ മരുന്നായിരിക്കാം സാർവത്രിക സാഹോദര്യ ബന്ധം. നിയമങ്ങളോട് ചേർന്ന് കൈത്താങ്ങുമായി നമ്മുക്കും ചെറുത്തു നിൽക്കാം ഈ മഹാമാരിയെ......
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം