സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
33014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33014
യൂണിറ്റ് നമ്പർlk2018/33014
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Kottayam
ഉപജില്ല Changanassery
ലീഡർHiba Saudha
ഡെപ്യൂട്ടി ലീഡർAswathy Reghu
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Ligy Sebastian
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sr. Maggie CMC
അവസാനം തിരുത്തിയത്
01-12-2023Alp.balachandran




സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം പ്രയോചനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന എെ റ്റി കൂട്ടായ്മ ആരംഭിച്ചു. ഐ ടി ക്ലബ്ബ് എന്ന പേരിൽ ആരംഭിച്ച ക്ലബ്ബ് 2016 അധ്യയന വർഷം മുതൽ "കുട്ടികൂട്ടം "എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി എന്നാൽ ഒരു വർഷത്തിനി ശേഷം 2018 ജനുവരി മുതൽ "ലിറ്റൽ കൈറ്റ്സ് "എന്ന് നാമകരണം ചെയ്യപ്പെട്ടു .കൈറ്റ് മിസ്ട്രെസ്സ് മാരായി ശ്രീമതി .ലിജി സെബാസ്റ്റ്യനും, സി. മാഗി സി. എം. സി യും തെരഞ്ഞെടുക്കപ്പെട്ടു .പ്രത്യേക എൻട്രൻസ് പരീക്ഷ നടത്തി വിജയിച്ച 40 കുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത് .ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് ,സൈബർ സുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത് .ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം .എല്ലാ ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് .ഓണം ക്രിസ്ത്മസ് എന്നെ വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .
ഡിജിറ്റൽ മാഗസിൻ 2019 josephine


പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം

ചങ്ങനാശ്ശേരി: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് എച്ച്.എസ്സ്. എസ്സ് ഫോർ ഗേൾസ് യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് സി. ജെസ്സി തോമസ്സിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ. ജെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി ഹിബ സൗദയെയും ഡെപ്യൂട്ടി ലീഡറായി അശ്വതി രഘുവിനെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ ലിജി സെബാസ്റ്റ്യൻ, സി. മാഗി സി. ​എം. സി എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ലിജി സെബാസ്റ്റ്യൻ, സി. മാഗി സി. ​എം. സി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.