സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മുടെ ആരോഗ്യത്തിനു അതിപ്രധാനമായ ഒരു ഘടകം ആണ് ശുചിത്വം. എങ്ങനെയാണ് നാം ശുചിത്വം പാലിക്കേണ്ടത്? അതെന്തെല്ലാമാണ്? നമ്മുടെ വീട്ടിലെ ഒരു വ്യക്തി മാത്രം ശുചിത്വം പാലിച്ചാൽ മതിയോ? ഈ ചോദ്യത്തിന്റെയെല്ലാം ഉത്തരം നാം കണ്ടെത്തേണ്ടിയിരിക്കുന്നു.

ആദ്യമായി നാം പാലിക്കേണ്ടത് വ്യക്തിശുചിത്വം ആണ്. അതുവഴി നമ്മൾക്ക് രോഗം ഉണ്ടാകാതിരിക്കുന്നു. അതിനുശേഷം നമ്മുടെ ചുറ്റുപാടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ ടോയ്‌ലെറ്റുകൾ മാത്രം മലമൂത്രവിസർജനത്തിന് ഉപയോഗിക്കുക. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം കണ്ടെത്തി അണുനശീകരണം നടത്തണം. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. അങ്ങനെ ഒരു പരിധി വരെ രോഗങ്ങൾ പടരുന്നത് തടയാനാകുന്നു. ശുചിത്വം ഇല്ലായ്മയാണ് രോഗങ്ങളുടെ അടിത്തറ. നമുക്കെല്ലാവർക്കും നമ്മുടെ നാടിനു വേണ്ടി കൈകോർക്കാം. ഒരു പുതിയ നാളേക്ക് വേണ്ടി യത്നിക്കാം...

Anita Jose
4A സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nidhin84 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം