സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം
പ്രതിരോധിക്കാം അതിജീവിക്കാം
2020 എന്ന പുതു വർഷത്തെ ആഹ്ലാദത്തോടെ എതിരേറ്റ ലോകജനത യുടെ സന്തോഷവും സമാധാനവും അധികനാൾ നീണ്ടുനിന്നില്ല - .കൊറോണ അഥവാ കോ വിഡ് 19 എന്നറിയപ്പെടുന്ന ഒരു വൈറസ് ലോക ജനതയെ വിഴുങ്ങിത്തുടങ്ങിയിരിക്കുന്നു. ചൈനയിലെ പ്രമുഖ നഗരമായ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ഇത്രയും ഭീകരത സൃഷ്ടിക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. ചൈനയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും തകർത്താടിയ ഈ വൈറസ് യൂറോപ്പിലേക്കും അമേരിക്കയിലേയ്ക്കും അങ്ങനെ അൻ്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭു ഖണ്ഡങ്ങളിലേയ്ക്കും തൻ്റെ ആക്രമണം തുടർന്നുകൊണ്ടിരിക്കുന്നു ' .ചൈനയിൽ വളരെ താഴ്ന്ന നിലയിലായിരു ന്ന മരണ നിരക്ക് ഇറ്റലി അമേരിക്ക എന്നിവിടങ്ങളിൽ ദ്രുതഗതിയിലാണ്. വൈറസിൻ്റെ ഉറവിടത്തിൽ പോലും അഭ്യൂഹങ്ങൾ നിലനിൽ ക്കു മ്പോൾ ഉടനേയൊന്നും ഇതിനൊരു പ്രതിരോധ മരുന്ന് കണ്ടെത്തുമെന്ന് തോന്നുന്നില്ല .സാമൂഹിക അകലം പാലിക്കുക എന്നതു മാത്രമാണ് ഇതിനെതിരെയുള്ള പ്രതിരോധ മാർഗം . ലോകരാഷ്ട്രങ്ങളുടെ സമ്പദ്ഘടനയെത്തന്നെ തച്ചുടയ്ക്കുന്ന ഈ വൈറസ് പടരുന്നത് തടയുക എന്നുള്ളത് രാഷ് ട്രങ്ങളുടെ നിലനിൽപ്പിനും മാനവവിഭവശേഷിയ്ക്കും അത്യന്താപേക്ഷിതമാണ്. രോഗം പ്രതിരോധിക്കുക ജനങ്ങളെ മരണത്തിൻ്റെ പിടിയിൽ നിന്ന് രക്ഷിക്കുക എന്നത് രാഷ്ട്രത്തലവന്മാരുടെ കർത്തവ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കോവിഡ് പടരാതിരിക്കാനെടുത്തിട്ടുള്ള മുൻകരുതലുകളും കർശന നിയന്ത്രണങ്ങളും ഒരു മാസം നീണ്ടു നിന്ന ലോക് ഡൗണും ഫലംകണ്ടു എന്നു തന്നെ പറയാം. ഇറ്റലി അമേരിക്ക ബ്രിട്ടൻ ഫ്രാൻസ് തുടങ്ങിയ വികസിത രാജ്യങ്ങൾ കോവിഡിനു മുമ്പിൽ മുട്ടുമടക്കുമ്പോൾ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾ ഒരു പരിധി വരെ ഇതിനെ തടഞ്ഞു നിർത്തുന്നത് തികച്ചും അഭിമാനകരമായ കാര്യമാണ്.. രോഗ പ്രതിരോധത്തിൻ്റെ കാര്യത്തിൽ കേരളം ലോകത്തിനു തന്നെ മാതൃകയാണ്. സംസ്ഥാന സർക്കാരിൻ്റെയും ആരോഗ്യപ്രവർത്തകരുടെയും അക്ഷീണമായ പ്രവർത്തനം കേരളത്തെ കോ വിഡ് ഡ്യാപനത്തിൽ നിന്നും സംരക്ഷിച്ചു. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച മുതൽ വെയിലത്ത് വൈറസ് പകരില്ല, മഞ്ഞൾ കൊറോണ മാറ്റും എന്നു തുടങ്ങി അനേകം കിംവദന്തികളും പൊങ്ങി വന്നു. ഒരു പക്ഷേ കേരളത്തിൽ കോവിഡിൻ്റെ പിടിയിൽ അകപ്പെടുന്നതിനേക്കാൾ കൂടുതൽ മുറിവൈദ്യൻമാർ പോലീസിൻ്റെ പിടിയിൽ പെട്ടിട്ടുണ്ട്. നിയമ പാലകരുടെ സമയോചിത ഇടപെടൽ ഇല്ലായിരുന്നില്ലെങ്കിൽ ഒരു പക്ഷേ ഇതിനേക്കാൾ വലിയൊരു ദുരന്തം ഇവിടെ ഉണ്ടാകാന ള്ള സാദ്ധ്യത തള്ളിയിക്കളയാനാവില്ല. തുടരെത്തുടരെയുള്ള മഹാദുരന്തങ്ങൾ അനുഭവിച്ച് തഴമ്പിച്ചവരാണ് നമ്മൾ ഈ വ്യാധിയെയും നമ്മൾ തരണം ചെയ്യും . നമ്മുടെ സുരക്ഷിത ഭാവിക്കായി നമ്മുടെയും മറ്റുള്ളവരുടെയും ജീവൻ്റെ സംരക്ഷണത്തിനായി നമുക്ക് അകലം പാലിക്കാം, പ്രതിരോധിക്കാം നല്ലൊരു നാളെ നമുക്കായി കാത്തിരിക്കുന്നു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം