സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/അക്ഷരവൃക്ഷം/ശുചിത്വം ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ജീവിതം

അപ്പുവും മിന്നുവും സഹോദരങ്ങളാണ്‌. മിന്നു കൊറോണയുടെ വിവരം കേട്ടതു മുതൽ വളരെ ശുചിത്വശാലിയാണ്.അപ്പുവാകട്ടെ കൊറോണയൊക്കെ എന്ത്, എന്നെ ഒന്നിനും പിടിക്കാൻ പറ്റില്ല. മിന്നുവും, അമ്മയും എന്തിന്, വയ്യാത്ത മുത്തശ്ശി വരെ ഉപദേശിച്ചിട്ടും അവൻ ശുചിത്വം പാലിച്ചിട്ടില്ല.

അങ്ങനെയിരിക്കെ ഇന്ത്യയിലും കേരളത്തിലും കൊറോണ പിടിപെട്ടു മറ്റാരും വീടിന് പുറത്തിങ്ങാതെ ഇരുന്നപ്പോൾ അപ്പുവും കൂട്ടുകാരും മാത്രം ഗ്രൗൺ ഡിൽ പോയി ക്രിക്കറ്റ് കളിച്ചു പെരുമഴത്തും.പിന്നെ അപ്പുവിനു പനിയായി, ചുമയായി. ഒന്നും പറയണ്ട എന്തിന് അവൻ്റെ കൂട്ടുകാർ വരെ അവനെ അകറ്റി നിർത്താൻ ' തുടങ്ങി .

ശ്വാസമുട്ടലും കൂടി തുടങ്ങിയപ്പോൾ വിവിധ ചെക്കപ്പുകളും അച്ഛൻ്റെ പോക്കറ്റും കാലി.അപ്പുവിൻ്റെ ദേഹത്ത് ഒരു ഇൻജക്ഷനും എടുക്കാനുള്ള സ്ഥലം ബാക്കിയില്ല. അപ്പോൾ അമ്മ ഹോസ്പിറ്റലിൽ ചെന്ന് അവനോട് പറഞ്ഞു "അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും. ശുചിത്വം പാലിക്കണമെന്നും കൈ സോപ്പിട്ട് കഴുകണമെന്നും കളിക്കാൻ ഈ കൊറോണ കാലത്ത് പോകരുത് എന്നുമൊക്കെ നിന്നോട് എത്ര തവണ പറഞ്ഞതാ. അനുസരിക്കണമായിരുന്നു.അപ്പുവിന് അവൻ്റെ തെറ്റു മനസ്സിലായി.പിന്നീട് അവൻ ശുചിത്ത്വവും അനുസരണയുള്ള നല്ല കുഞ്ഞായി ജീവിച്ചു....

.
ജുവൽ മരിയ ടോം
7A സെന്റ് അലോഷ്യസ് ഹൈസ്കൂൾ ,മണലുങ്കൽ ,കോട്ടയം, കൊഴുവനാൽ
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 09/ 2023 >> രചനാവിഭാഗം - കഥ