സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/കോവിഡ് എന്ന അലാറം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന അലാറം      

നമ്മുടെ ജീവിതത്തിലെ പ്രധാന സമയങ്ങൾ. ഉത്തരവാദിത്വങ്ങൾ എന്നിവയെ ഓർമപ്പെടുത്തുന്ന ഒന്നാണ് അലാറം. ഉദാഹരണത്തിന്, ഇന്റർവ്യൂ പോലുള്ള അത്യാവശ്യ സമയങ്ങളിൽ പുലർച്ചെ എഴുന്നേൽക്കാനായി നാം അലാറം വയ്ക്കുന്നു.അലാറത്തിന്റെ പ്രവൃത്തിതന്നെയാണ് കൊറോണ വൈറസും ചെയ്യുന്നത്.അതെങ്ങനെയാണെന്നല്ലേ...? ഇങ്ങനെ ഒരു ജീവിതം നമ്മുക്ക് സാധ്യമായത് ദൈവം മൂലമാണ്. ആ ദൈവത്തെ നമ്മൾ പലപ്പോഴും മറക്കുന്നു. ജീവിതത്തിന്റെ സുഖങ്ങൾ തേടിയുള്ള ആ ദൂരയാത്രയിൽ നാം പലതും മറന്നുപോകുന്നു. ദൈവത്തെ, മാതാപിതാക്കളെ, സഹോദരങ്ങളെ, ഗുരുക്കന്മാരെ....പലരെയും. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവത്തെയും, മുതിർന്നവരെയും കൂട്ടുപിടിക്കാനും, നന്മയിൽ നന്ദിയർപ്പിക്കാനും നമുക്ക് കഴിയുന്നില്ല. ദൈവത്തെകൊണ്ട് എന്താവശ്യം ? എന്ന ഒരു പ്രസ്താവനയാണ് വർത്തമാനകാലത്തുള്ളത് . നമ്മുടെ അവശ്യങ്ങൾ നിറവേറാൻ നാം ദൈവത്തെ സമീപ്പിക്കുന്നു.എന്തിനാണിങ്ങനെ ഒരു നാടകം......

മഹാമാരികൾ,പകർച്ചവ്യാധികൾ,എന്നിവ ലോകവസാനത്തിന്റെയോ ദൈവമില്ലാത്ത സമയത്തിന്റെയോ പ്രതീകമല്ല.മറിച്ച്,നാം നമ്മുടെ ഉത്തരനാദിത്വങ്ങൾ മറക്കുമ്പോൾ അത് ഓർമിപ്പിക്കാനായി വരുന്ന ഒന്ന് മാത്രമാണ് .ജീവിതം സന്തോഷമാക്കാൻ സുഖങ്ങൾ അന്വേഷിച്ച് മനുഷ്യർ പോകു‍മ്പോൾ "സന്തോഷം ദൈവത്തിൽനിന്നു മാത്രമാണ് "എന്ന തിരുവചനം അവർ മറക്കുന്നു.ജീവിതം ഒരു പുഴപോലെയാണ്.പുഴയിലെ ജലം കുറയുമ്പോൾ മഴ വർഷിക്കുന്നു. അതുപോലെ നമ്മുടെ ജീവിതത്തിലും ചില കൊച്ചു കുറവുകൾ ഉണ്ടാകുമ്പോൾ അതിനെ നികത്താൻ ഇതുപൊലുള്ള രോഗങ്ങളും വ്യാധികളും ഉണ്ടാകുന്നു.

വഞ്ചനകൊണ്ടും കളവുകൊണ്ടും സമ്പാദിച്ചവ മഞ്ഞുപൊലെ മാഞ്ഞുപോകും.”എന്ന് വി. ചാവറ കുര്യാക്കോസ് പറയുന്നു.മോഷണത്തിലുടെയും, വെട്ടിപ്പിലുടെയും, കബളിപ്പിച്ച് ഉണ്ടാക്കിയ ഒന്നുംതന്നെ നിലനിൽക്കുകയില്ല. ഉന്നതനിലയിൽ ജോലി ചെയ്യുന്നവർ കൈക്കൂലി വാങ്ങാറുണ്ടാവാം ,എല്ലാവരുമല്ല ,ചിലരെങ്കിലും. ആ പണം കൊണ്ട് അവർ ജീവിതത്തിൽ നേടുന്നതെന്തും നശ്വരമാണ്. അത്‍ നിലനിൽക്കുകയില്ല. അങ്ങനെയുള്ള രീതിയിൽ പണമുണ്ടാക്കുകയും, വലിയവരാവുകയും ചെയ്യുന്നവരെ അടിമുടി നശിപ്പിക്കാൻ കൂടിയുമാണ് വെള്ളപ്പൊക്കം പോലുള്ള മഹാമാരികൾ വരുന്നതെന്ന് നമ്മുക്ക് മറക്കാതിരിക്കാം.വഞ്ചിച്ചുകൊണ്ട് ജീവിതം മുന്നോട്ട് പോകാൻ ദൈവം അനുവദിക്കില്ല.

മൃഗങ്ങളോടും പക്ഷികളോടും നാം ചെയ്യുന്ന ക്രൂരത എത്രമാത്രം വലുതാണ്. ഒന്ന് ഓർക്കുക, നമ്മുടെയൊക്കെ മനസ് വലിയൊരു ശവപ്പറമ്പായി മാറുകയല്ലേ...മിണ്ടാപ്രാണികളായ അവരുടെയും ജീവിതം ഓരോ ജീവിതങ്ങളല്ലേ...മൃഗങ്ങളെ മനുഷ്യർ കൊന്നൊടുക്കുമ്പോൾ മനുഷ്യരോടും ദൈവം അതുപൊലെതന്നെ ചെയ്യുന്നു.ഇതിൽ എന്ത് അനീതിയാണുള്ളത് ?..ഒരിക്കലുമില്ല.

സ്വാർത്ഥത നിറഞ്ഞ ജീവിതം നയിക്കാതെ, സന്തോഷമുള്ള ജീവിതം നയിക്കാം. പ്രതിസന്ധി ഘട്ടങ്ങളിലും, സന്തോഷങ്ങളിലും, ഈശ്വരനോടു കൂടെയായിരിക്കാം. ഉത്തരവാദിത്വങ്ങൾ നിറവേറ്റാം. ജീവിതത്തിൽനിന്ന് ദൈവം നൽകുന്ന അലാമുകളെ സ്വീകരിക്കാം.....

റിയ ജോർജ്
10 A സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം