സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം കൊറോണയെ


ഇന്നിതാ ലോകം വിറയ്ക്കുന്നു
 നമ്മുടെ കണ്ണുകൾ കൊണ്ട്
കാണാൻ കഴിയാത്ത
ഇത്തിരിക്കുഞ്ഞൻ വൈറസുകൾ
എന്തൊരു വേഗമാണീ ഇത്തിരി
കുഞ്ഞൻ വൈറസുകൾക്ക്

അങ്ങ് ചൈനയിലെ വുഹാനിൽ
നിന്ന് പുറപ്പെട്ട് ഇന്നീ ലോകം
മുഴുവൻ പരക്കുന്നു വേഗം
തക്കില്ല തിരക്കില്ല ഞെട്ടോട്ടമാർക്കുമില്ല
എല്ലാവരും വീട്ടിൽ ഇരിപ്പായി

കൊറോണ എന്നൊരു ഭീകരൻ
വന്നു ഭീതി പരത്തും നേരത്ത്
ശുചിത്വ ശീലം കൈമുതലാക്കാം
സോപ്പിട്ടവനെ തുരത്തീടാം

നമ്മൾ കാരണം ആർക്കും
രോഗം വരാതിരിക്കുവാൻ
സുരക്ഷിതരായി വീട്ടിൽ
ഇരിക്കുവിൻ പുറത്തിറങ്ങിയാൽ
നിങ്ങൾ മാസ്ക് ധരിക്കുവിൻ
ആൾക്കൂട്ടങ്ങൾ ഒഴിവാക്കീടുവിൻ

ഇന്നിതാ വിജനമായി തെരുവുകൾ
കടകമ്പോളങ്ങളും മരണത്തിൻ
ഭീതിയിൽ ലോകം വിറയ്ക്കുന്നു
ഇത്തിരിക്കുഞ്ഞൻ വൈറസിനാൽ

തീരാകടൽപോലെ കൊറോണ
പരക്കുമ്പോൾ നമ്മൾ എല്ലാവരും
ഒറ്റക്കെട്ടായിനിന്ന് കൊറോണയെ
തുരത്തുവിൻ അങ്ങനെ
മുന്നേറുവിൻ









 

 

ആഷ്ലിൻ ജോർജ് കെ.ജി
6 D സെന്റ്. സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. പളളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത