സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

നാം അധിവസിക്കുന്ന ഈ ഭൂമി ഒട്ടേറെ ജീവജാലങ്ങൾ നിറ‍‍ഞ്ഞ ഒരു കലവറയാണ്. ഈ കലവറയിൽ ജീവിക്കുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യം തന്നെ എന്നാൽ ഈ ഭൂമിയിലും ഉണ്ടാകുമല്ലോ ദുരിന്തങ്ങൾ. കഴിഞ്ഞ കുറെ വർഷങ്ങളായി ഭൂമിയിൽ ഉണ്ടാകുന്ന ദുരിന്തങ്ങൾ ചെറുതൊന്നുമല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറെ വർഷങ്ങളാണ് എന്ന് വേണമെങ്കിൽ പറയാം. ഒാഖിചുഴലിക്കാറ്റും രണ്ടുപ്രളയങ്ങളും കേരളം അതിജീവിച്ചുകഴിഞ്ഞു. ഇവയെല്ലാം നാം ഒരുമയോടെ അതിജീവിച്ചത്. ഇവയെല്ലാം കഴിഞ്ഞപ്പോഴാണ് കൊറോണ എന്ന വൈറസ് ജന്മമെടുത്തത് ചൈനയെപ്പോലെ വുഹാനിൽനിന്ന് പൊട്ടിപ്പുറപ്പെട്ട ഈ ഭീമൻ ഇന്ന് ലോകരാജ്യങ്ങളിലൂടെയെല്ലാം പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. ലോകാരാജ്യങ്ങളിലൊന്നിനുപ്പോലും ഇതിനെ തടഞ്ഞു നിറുത്താൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ ഇന്ത്യയും അതുപലെ മറ്റു രാജ്യങ്ങളും നിയന്ത്രണങ്ങൾ ശക്തമാക്കി. എങ്കിലും ഈ വൈറസ് ഇന്ത്യയിലേക്കു പ്രവേശിച്ചു ഇപ്പോൾ തന്നെ 600 – ൽ അധികം പേർ മരിച്ചു കഴിഞ്ഞു. നമ്മുടെ കേരളത്തിൽതന്നെ മൂന്നുപേർ ഇതിനെയും. നമ്മൾ അതിജീവിക്കേണ്ടി ഇരിക്കുന്നു. അതിജീവനം എന്ന ഒരൊറ്റ മാർഗ്ഗമെ നമ്മുടെ മുമ്പിലുള്ളു. ലക്ഷങ്ങളുടെ ജീവനെടുക്കുന്ന ഈ കൊറോണയുടെ ജീവൻ നമുക്കെല്ലൊവർക്കും ചേർന്ന് നശിപ്പിക്കാം അതിജീവനം എന്നത് അത്ര എളുപ്പമുളള കാര്യമല്ലെന്ന് നമുക്കെല്ലൊവർക്കും അറിയാം. ഇതുപോലെയുളള രോഗങ്ങളെ അതിജീവിച്ച പ്രമുഖരെ നമുക്കെല്ലാവർക്കും അറിയാം. ബ്രട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ കൊറോണയെ അതിജീവിച്ചത് നമ്മൾ കണ്ടല്ലോ. അതുപോലെ ഒരോ രോഗത്തെയും നാം അതിജിവിക്കണം. ഇങ്ങനെയുളള പ്രകൃതി ദുരതങ്ങളെ അതിജീവിക്കാൻ ജാഗ്രതയാണ് വേണ്ടത്.

ടാനിയ ടോണി
6 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം