സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം-നല്ല നാളേയ്ക്കായ്.....

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം-നല്ല നാളേയ്ക്കായ്.....

ശുചിത്വം എല്ലാവരുടെയും ജീവിതത്തിൽ ആവശ്യമായ ഒരു പ്രധാന ശീലമാണ്.ആരോഗ്യപൂർണ്ണമായ നാളേയ്ക്ക് ശുചിത്വം അത്യന്താപേക്ഷിതമാണ്.വ്യക്തിശുചിത്വം,ഗൃഹശിചിത്വം,പരിസര ശുചിത്വം ഇവയെല്ലാം നമ്മുടെ നിരന്തരജീവിതത്തിൽ പാലിക്കേണ്ട ശുചിത്വശീലങ്ങളാണ്.ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ കൂടിയാണ് ഇവ. ശുചിത്വമില്ലായ്മയാണ് മിക്ക രോഗങ്ങൾക്കും കാരണം. കോളറ, എബോള, കറുത്ത പ്ലേഗ് തുടങ്ങിയ രോഗങ്ങൾ ശുചിത്വമില്ലായ്മകൊണ്ടാണ് ഉണ്ടാകുന്നത്. ഗാന്ധിജി തന്റെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷകൾ എന്ന പുസ്തകത്തിൽ കറുത്ത പ്ലേഗിന്റെ ഭീകരമായ അവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആഫ്രിക്കയിലെ പ്ലേഗ് ബാധിച്ചവരെ പ്രതിഫലം ആഗ്രഹിക്കാതെ അദ്ദേഹം പരിചരിച്ചു. മഹാമാരിയായ കൊറോണയെ തുരത്താനും നാം പാലിക്കേണ്ടത് വ്യക്തിശുചിത്വമാണ്. മനശുദ്ധി സമം പരിസരശുദ്ധി എന്നാണല്ലോ പറയുന്നത് . വൃത്തിഹീനമായ സാഹചര്യത്തിൽ മനസ്സ് ശാന്തമായിക്കില്ല. നന്നായി പഠിക്കുന്നതിനും നന്നായി ഉറങ്ങുന്നതിനും പരിസരം ശുദ്ധമായിരിക്കണം. പൊടിയും കീറിയ കടലാസ്സും നിറഞ്ഞ ക്ലാസ്സ് മുറിയിൽ എങ്ങനെ സ്വസ്തമായിരുന്ന് പഠിക്കും.ക്ലാസ്സ് മുറികൾ മാത്രമല്ല പളളിക്കൂടവും റോഡും വീടും പൊതുസ്ഥലങ്ങലുമൊക്കെ വൃത്തിയായി സൂക്ഷിച്ചാൽ അത് നല്ല നാളേയ്ക്കുളള ഒരു തുടക്കമായിരിക്കും. പുഴകളിലും നദികളിലും മാലിന്യമില്ലാത്ത, റോഡരികിൽ ചപ്പുചവറുകളില്ലാത്ത ഒരു നല്ല നാളേയ്ക്കായ് ഇന്നു തന്നെ നമുക്ക് പ്രവർത്തിക്കാം. രാജ്യപുരോഗതിയുടെ ആദ്യചുവടുകൾ ശുചിത്വത്തിലാകട്ടെ!

അനീന ജോസി
8 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം