സെന്റ്. ജോർജ്ജ്സ് യു പി സ്ക്കൂൾ , പഴങ്ങാട്./ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
St:George's U.P.S Pazhangad
സെന്റ്:ജോർജ്ജ്സ് യു പി സ്ക്കൂൾ,പഴങ്ങാട്
വിദ്യാലയ ചരിത്രം 1992 ൽ പഴങ്ങാട് പള്ളിയോടനുബന്ധിച്ച് പള്ളിവകയായി സ്ഥാപിക്കപ്പെട്ട സെൻ്റ് ജോർജ്ജസ് യു.പി.സ്കൂൾ ഉയർന്ന അദ്ധ്യാപന നിലവാര ത്താലും സമർഥമായ നടത്തിപ്പിനാലും ആദ്യം മുതൽ തന്നെ കൊച്ചി പ്രദേശത്തെ പ്രസിദ്ധിയാർജിച്ച വിദ്യാലയമാണ്.അക്കാലത്ത് 7ാം സ്റ്റാൻഡേർഡിൽ നിന്നും പ്രമോട്ട് ചെയ്തിരുന്നത് കർശനമായ സർക്കാർ പരീക്ഷയിലൂടെ ആയിരുന്നു.1924 ൽ സ്കൂളിൽ നിന്നുള്ള ആദ്യ ബാച്ച് പരീക്ഷയ്ക്കിരുന്നു.
ആദ്യ ഹെഡ്മാസ്റ്റർ നാട്ടിൽ പ്രസിദ്ധമായ വേലിയാത്ത് കുടുംബാംഗമായ ശ്രീ. വി. എ.ഫ്രാൻസിസ് ആയിരുന്നു.. കീത്തോച്ചൻ മാസ്റ്റർ എന്ന് നാട്ടുകാർ സ്നേഹാദരങ്ങളോടെ വിളിച്ചിരുന്നു,അദ്ദേഹത്തിൻ്റെ ആത്മാർത്ഥമായ പരിശ്രമങ്ങൾ സ്കൂളിനെ അനുദിനം യശസ്സിലേക്ക് ഉയർത്തി.സമീപ ഗ്രാമങ്ങളിൽ പലതിലും അന്ന് യു. പി സ്കൂളുകൾ ഉണ്ടായിരുന്നിട്ടും പഴങ്ങാട് സ്കൂളിൻ്റെ പ്രശസ്തിയിൽ ആകൃഷ്ടരായി പലരും തങ്ങളുടെ കുട്ടികളെ ഈ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചിരുന്നു.
പഴങ്ങാട് പള്ളി വളപ്പിൽ കിഴക്ക് പടിഞ്ഞാറായുള്ള ഉയർന്ന കെട്ടിടത്തിൽ മൂന്ന് മുറികളിലായി ഒതുങ്ങി നിന്നിരുന്നു അന്ന് സ്കൂൾ. 1946-ൽ അതിനോട് ചേർന്ന് പടിഞ്ഞാറ് ഒരു ഓഫീസ്മുറി കൂട്ടിചേർക്കപ്പെട്ടു. ആ എടുപ്പുകൾക്ക് തെക്കുവശത്തായി വിശാലമായ സ്കൂൾ മൈതാനത്തിൻ്റെ പടിഞ്ഞാറെ അതിർത്തിയിൽ പൂർവ്വാഭിമുഖമായി നിർമ്മിക്കപ്പെട്ട അനേകം മുറികളുള്ള പുതിയ മന്ദിരത്തിലാണ് ഇന്ന് ഈ സ്കൂളിൻ്റെ പ്രവർത്തനം. ഇപ്പോൾ അടച്ചുകെട്ടുറപ്പുള്ള ടൈൽ പാകിയ തറയോടുകൂടിയ കെട്ടിടത്തിൽ ആണ് അധ്യയനം നടത്തുന്നത്.രൂപത മാനേജ്‌മെൻ്റിനുള്ള യൂ. പി സ്കൂളുകളിൽ നടത്തപ്പെട്ടിരുന്ന പൊതു ടാലൻ്റ് ടെസ്റ്റിന് തുടർച്ചയായി പഴങ്ങാട് സ്കൂൾ ട്രോഫി നേടിയിട്ടുണ്ട് .ജാതിമതഭേദമന്യേ ഒത്തിരി കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചു കുമ്പളങ്ങിയുടെ അഭിമാനമായി തലയെടുപ്പോടെ നിൽക്കുന്നു . അലക്സാണ്ടർ എടെഴത്ത് പിതാവ്,അഡ്വ.സുഗുണപാലൻ, ഡോ.നെൽസൺ ലൂയിസ് എന്നിവർ പഴങ്ങാട് സ്കൂളിലെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ആണ്