സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/എന്നാലും ഓ൪ത്തിലല്ലോ!

Schoolwiki സംരംഭത്തിൽ നിന്ന്
എന്നാലും ഓ൪ത്തിലല്ലോ!
ഫിറാ, നല്ല അഴകുളള പേരാണെങ്കിലും അവളെ കാണാൻ അത്ര ചന്തമൊന്നുമില്ല. അമ്മയും അച്ഛനും 

സഹോദര‍ങ്ങളും നല്ല സൗന്ദര്യമുളളവരാണ്. അവൾക്ക് സൗന്ദര്യമില്ലാത്തതിനാലും പ്രത്യേകിച്ച് കഴിവൊന്നുമി -ല്ലാത്തതിനാലും അവളെ വീട്ടുകാ൪ക്കും നാട്ടുകാ൪ക്കും ഇഷ്ടമില്ലായിരുന്നില്ല. എന്നും നൊമ്പരങ്ങൾ മാത്രം ഏറ്റുവാങ്ങാനുളളതായിരുന്നു അവളുടെ ജീവിതം. അവൾക്ക് ഇന്ന് പത്ത് വയസ്സ് തികഞ്ഞു.ആരും അവളുടെ പിറന്നാൾ ഒാ൪ത്തില്ല. അവൾ സങ്കടം കൊണ്ട് വീ൪പ്പുമുട്ടി, അമ്മയോട് പറയാനായി അവൾ നടന്നടത്തു. അമ്മ ഇളയമകളെ സ്കൂളിൽ അയ്ക്കാനായി മേയ്ക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു. “അമ്മേ” എന്ന് വിളിച്ചുകൊണ്ട് അവൾ അമ്മയുടെ കൈ മെല്ലെ തഴുകി. “ശ്ശെ നീ കണ്ടില്ലേ ഞാൻ എന്താ ചെയ്യുന്നതെന്ന്, അതിന്റെ ഇടയ്ക്ക് വന്ന് ശല്യമുണ്ടാക്കാതെ പോ കൊച്ചേ”. അവൾ വിതുമ്പിക്കൊണ്ട് പിന്നാമ്പുറത്തേക്ക് ഒാടി സങ്കടം കടിച്ചമർത്തി. ഇളയമകൾ വലിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നത്, എന്നാൽ ഫിറ അടുത്തുളള ഒരു സർക്കാർ സ്കൂളിലും. അവൾ സ്കൂളിൽ പോകുവാൻ കുളിച്ചൊരുങ്ങി. അമ്മയോട് തന്റെ പിറന്നാളാണെന്ന കാര്യം പറയണമെന്നത് നടന്നില്ല അച്ഛനോടെങ്കിലും പറയാം എന്നു കരുതി, മുറിയിലേക്ക് നടന്നു. അപ്പോഴും മനസ്സിൽ നേരിയ ഭയമുണ്ടായിരുന്നു. അവൾ അച്ഛനോടു കാര്യങ്ങളെല്ലാം പറഞ്ഞു. “അതിനിപ്പം, എന്താ അച്ഛനല്ലെങ്കിൽ തന്നെ നൂറുക്കൂട്ടം പണി ഓഫീസിലുളളതാ, ഇവിടെയെങ്കിലും ഇത്തിരി മനസമാധാനം തരുമോ എന്ന് അച്ഛൻ അവളോട് ചോദിച്ചു . അവൾ കണ്ണുനീർ തുടച്ചുകൊണ്ട് പാഞ്ഞോടി ബാഗെടുത്തു സ്കൂളിലേക്ക് നടന്നു, നടക്കുമ്പോഴും അവളുടെ ചിന്ത തന്റെ പിറന്നാളായിരുന്നു. സ്കൂളിൽ ആരെങ്കിലും തന്റെ മായി പിറന്നാളാണെന്നറിഞ്ഞാൽ നാണക്കേടാവും അവൾ പിറുപിറുത്തു. ബല്ലടിക്കാൻ സമയമായി അവൾ സ്കൂളിലേക്ക് ഓടി സ്കൂളിലെത്തിയ അവൾ ഞെട്ടി പോയി വലിയ കേക്കുമായി കൂട്ടുകാർ കാത്തു നിൽക്കുന്നു, അവൾ സന്തോഷത്തോടെ ഓടി, ഒത്തിരി പുഞ്ചിരിയോടെ കേക്ക് മുറിച്ചു 3 കക്ഷണം എടുത്ത് മാറ്റിവച്ച് വീട്ടിൽചെന്ന് അച്ഛനും അമ്മക്കും അനിയത്തിക്കും കൊടുത്തു. തന്റെ മകളുടെ പിറന്നാൾ ആഘോഷിക്കാത്തതിനാൽ അവ‍ക്ക് അപ്പോൾ പശ്ചാതാപം തോന്നി, അന്നാണ് ഫിറ ജീവിതത്തിൽ ആദ്യമായി സന്തോഷിച്ചത് .

ജെനിഫർ ജേക്കബ്
8A സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ