സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം, നമുക്ക് ലഭിച്ചിരിക്കുന്ന ഈ മൂന്നു വിഷയങ്ങളും പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നതാണ്. പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം ഇവയെല്ലാം മനുഷ്യനുമായി നേരിട്ട് ബന്ധപ്പെട്ട് നിൽക്കുന്നതാണ്. നമ്മുടെ നിലനിൽപ്പ് തന്നെ പ്രകൃതിയുടെ നിലനിൽപ്പിനെ അടിസ്ഥാനമാക്കിയാണ്. പ്രകൃതിയിൽ സംഭവിക്കുന്ന ഓരോ മാറ്റവും മനുഷ്യരാശിയെ നേരിട്ടും അല്ലാതെയും ബാധിക്കുന്നതാണ്. പ്രകൃതിയെ നശിപ്പിക്കുന്ന രീതിയിലുള്ള നമ്മുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ ആണ് നാം ഇപ്പോൾ നേരിടുന്ന കാലാവസ്ഥ വ്യതിയാനം പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ. ശുചിത്വം പാലിക്കുക എന്നത് ഒരാളുടെ നല്ല ശീലത്തിന് ഭാഗമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മളെ ആവശ്യം വേണ്ട ഗുണങ്ങളാണ്. കൊറോണ പോലെയുള്ള മഹാമാരിയിൽ നിന്ന് രക്ഷ നേടാനുള്ള ഏക വഴി വ്യക്തിശുചിത്വം പാലിച്ച് സാമൂഹ്യ അകലം പാലിക്കുക എന്നുള്ളതാണ്. ഓരോ മനുഷ്യനിലും അസുഖങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇതാണ് രോഗപ്രതിരോധശേഷി എന്നത്. ഇത് എല്ലാവരിലും ഒരുപോലെ ആയിരിക്കില്ല. പ്രതിരോധശേഷി കൂടുതലുള്ളവർക്ക് അസുഖങ്ങൾ വരുന്നത് കുറവായിരിക്കും. ചിട്ടയായ ജീവിതക്രമങ്ങൾ ഇലൂടെയും പോഷകസമൃദ്ധമായ ആഹാരക്രമത്തിൽ കൂടെയും നമ്മുടെ രോഗപ്രതിരോധശേഷി നമുക്ക് നിലനിർത്താം. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നില നിർത്തി വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചുകൊണ്ട്, സ്വയം പ്രതിരോധത്തിലൂടെ നമുക്ക് ഈ അവസ്ഥയെ അതിജീവിച്ച് ബഹുദൂരം മുന്നേറാം.

Devika Suresh
6 G സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം