സെന്റ്.ഫ്രാൻസിസ് സേവിയേഴ്സ് ആർ.സി.യു.പി.സ്കൂൾ,വാടാനപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വാടാനപ്പള്ളി

Vadanapally Beach

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലെ ഒരു തീരദേശപട്ടണമാണ് വാടാനപ്പള്ളി.

പേരിനു പിന്നിൽ

വാട, കുറ്റി, കോട്ട എന്നിങ്ങനെ മൂന്നു തരം കോട്ടകൾ പുരാതന കേരളത്തിൽ ഉണ്ടായിരുന്നു. ഇതിലെ വാട എന്നറിയപ്പെടുന്ന ചെറിയ കോട്ടകളിൽ ഒന്ന് ഇവിടെ ഉണ്ടായിരുന്നത്രെ. ബുദ്ധ ക്ഷേത്രങ്ങൾ മുൻകാലത്ത്ക്ഷേ പള്ളികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ബുദ്ധ ക്ഷേത്രവും അതിനെ സംരക്ഷിക്കാനുള്ള കോട്ടയും ചേർന്ന വാട +അനന്ദ +പള്ളി എന്നത് രൂപാന്തരം പ്രാപിച്ചാവണം വാടാനപ്പള്ളി എന്ന സ്ഥലനാമം ഉണ്ടായത്.

ഭൂമിശാസ്ത്രം

തൃശ്ശൂർ നഗരത്തിന്റെ 16 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് വാടാനപ്പള്ളി. തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽതീരം (18 കിലോമീറ്റർ)വാടാനപ്പള്ളിയാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഒരു ജില്ലയായിരുന്നു മലബാർ. 1956 നവംബർ ഒന്നിനു ഐക്യകേരളം യാഥാർത്ഥ്യമായതോടെ പൊന്നാനി താലൂക്ക് വിഭജിക്കപ്പെടുകയും പുതിയതായി രൂപംകൊണ്ട ചാവക്കാട് താലൂക്ക് തൃശൂർ ജില്ലയിൽ ഉൾപ്പെടുത്തി. അങ്ങനെ വാടാനപ്പള്ളി തൃശൂർ ജില്ലയുടെ ഭാഗമായി .1964ൽ പണിതീർന്ന വാടാനപ്പള്ളി-കണ്ടശ്ശാംകടവ് പാലവും,ദേശീയപാത 17 ന്റെ ഭാഗമായി 1985/86 നിലവിൽ വന്ന കൊടുങ്ങല്ലൂർ-മൂത്തകുന്നം പാലവും,ചേറ്റുവാ പാലവും വാടാനപ്പള്ളിയുടെ വികസനത്തിന്റെ നാഴികകല്ലായി.

പ്രധാന പൊതു സ്ഥാപനങ്ങൾ

. ഗ്രാമ പഞ്ചായത്ത്

. തപാലാഫീസ്

. ആശുപത്രി

വിദ്യാലയങ്ങൾ

സെയിന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ആർ.സി.യു പി .സ്കൂൾ , വാടാനപ്പള്ളി .

  • കമലാ നെഹറു മെമ്മോറിയൽ വോക്കേഷ്ണൽ എച്ച്.എസ്.എസ്.തൃത്തല്ലൂർ, വാടാനപ്പള്ളി.
  • ഗവൺമെന്റ് എച്ച്.എസ്.എസ്. വാടാനപ്പള്ളി.
  • സൗത്ത് മാപ്പിള യു.പി.സ്ക്കൂൾ,ഗണേശമംഗലം,വാടാനപ്പള്ളി.
  • കടപ്പുറം എൽ.പി.എസ്.തൃത്തല്ലൂർ,വാടാനപ്പള്ളി.
  • ബോധാനന്ദ വിലാസം എൽ.പി.സ്ക്കൂൾ, ,നടുവിൽക്കര,വാടാനപ്പള്ളി.
  • ഈസ്റ്റ് എൽ.പി.സ്ക്കൂൾ,വാടാനപ്പള്ളി.
  • തൃത്തല്ലൂർ യു.പി.സ്ക്കൂൾ, വാടാനപ്പള്ളി.
  • കെ.എം.എം.എൽ.പി.സ്ക്കൂൾ,വാടാനപ്പള്ളി.
  • വി.പി.എൽ.പി.സ്ക്കൂൾ,‍,വാടാനപ്പള്ളി.
  • ഫിഷറീസ് യു.പി.സ്ക്കൂൾ, വാടാനപ്പള്ളി.

സെന്റ്. ഫ്രാൻസിസ് സേവിയേഴ്‌സ് ആർ. സി. യു. പി. സ്കൂൾ, വാടാനപ്പള്ളി

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നമ്മുടെ പൂർവികർ ഏറെ ബോധവന്മാരായിരുന്നു. 1894 ൽ പള്ളി പണിയാൻ വാങ്ങിയ സ്ഥലത്ത് പള്ളി പണിയുന്നതിനു മുമ്പേ അവിടെ പള്ളിക്കൂടമാണ് പണിതത്.

പ്രഗത്ഭനായ നെല്ലിശ്ശേരി കൊച്ചാപ്പു ആശാനായിരുന്നു അന്ന് പള്ളിക്കൂടത്തിന്റെ ചുമതല വഹിച്ചിരുന്നത്. 1918 ലാണ് പുതിയ കെട്ടിടം പണിതത്. 1924 ൽ ഹയർ എലമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ഈ വിദ്യാലയം ഇന്നും ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്ന മഹാജ്യോതിസ്സായി നിലകൊള്ളുന്നു.

ആതുരാലയങ്ങൾ

  • ഗവൺമെന്റ് പ്രൈമറി ഹെൽത്ത് സെന്റർ,തൃത്തല്ലൂർ,വാടാനപ്പള്ളി
  • wellcare ഹോസ്പിറ്റൽ, എങ്ങാണ്ടിയൂർ
  • M. I ഹോസ്പിറ്റൽ എങ്ങാണ്ടിയൂർ
  • മേഴ്സി ഹോസ്പ്പിറ്റൽ ,വാടാനപ്പള്ളി

ആരാധനാലയങ്ങൾ

  • വാടാനപ്പള്ളി ഭഗവതി ക്ഷേത്രം.
  • വാടാനപ്പള്ളി സെയിന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ആർ.സി.ചർച്ച്.
  • വാടാനപ്പള്ളി വടക്കെ (ഗണേശമംഗലം) ജുമാ അത്ത് പള്ളി
  • വാടാനപ്പള്ളി തെക്കെ ജുമാ അത്ത് പള്ളി.
  • വാടാനപ്പള്ളി സെന്റർ ജുമാ മസ്ജിത്.
  • നടുവിൽക്കര ജുമാ അത്ത് പള്ളി
  • നടുവിൽക്കരഅയ്യപ്പ ക്ഷേത്രം
  • തൃത്തലൂർ ശിവ ക്ഷേത്രം

ചിത്രശാല

അവലംബം