സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ/അക്ഷരവൃക്ഷം/ഒറ്റപ്പെടലിന്റെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റപ്പെടലിന്റെ വേദന

                             മോനെ..... അപ്പു....... എണീക്കെടാ സമയം എത്രയാണെന്നറിയാമോ ? ഈ ചെറുമക്കന്റെ ഒരു ഉറക്കം ........ ഹോ ഈ അമ്മ ഒന്നും ഉറങ്ങാനും സമ്മതിക്കില്ല. അവൻ പുതപ്പിനടിയിൽ ഒന്നുകൂടി ചുരുങ്ങികിടന്നുറങ്ങി. മോനെ, എഴുന്നേറ്റ് പഠിക്കാൻ നോക്ക് അതിരാവിലെ അമ്മ അവനെ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. സമയം നോക്കിയപ്പോൾ 4മണി ഹോ ഈ അമ്മയുടെ കാര്യം, കുറച്ചുകൂടി ഉറങ്ങാമായിരുന്നു അമ്മ ചൂട് കാപ്പിയുമായി പുഞ്ചിരിയോടെ അവന്റെ അടുത്തു വന്നിരുന്നു. പ്ലസ്ടുവിന് ആണ് അവൻ പഠിക്കുന്നത് .അവൻ ഒരു ഡോക്ടറായി കാണുവാനാണ് അമ്മയ്ക്ക് ആഗ്രഹം. കുഞ്ഞായിരുന്നപ്പോൾ അച്ഛൻ മരിച്ചു പോയതാണ് . അന്നു മുതൽ മറ്റൊരു വീട്ടിൽ അടുക്കള പണി ചെയ്ത് താണ് അമ്മ അപ്പുവിനെ വളർത്തുന്നത്. പലപ്പോഴും തൻന്റെ വിശപ്പടക്കാൻ വേണ്ടി അമ്മയുടെ വിശപ്പ് അമ്മ മറക്കും. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു അമ്മയുടെ ആഗ്രഹം പോലെ അപ്പു ഒരു ഡോക്ടറായി. അവൻ വലിയ ഒരു വീട് വാങ്ങി അമ്മയെ അവിടെ കൊണ്ടുപോയി.
                             ആ സമയത്താണ് അപ്പുവിന് അമേരിക്കയിൽ ജോലിക്ക് പോകാൻ വിസ വന്നത് . അവന്റെ ഏറെ നാളത്തെ ആഗ്രഹമാണ് വിദേശത്ത് പോകണമെന്ന്. അപ്പുവിന്റെ അമ്മയ്ക്ക് മനസ്സിനെ ചെറിയ ഒരു നീറ്റൽ അനുഭവപ്പെട്ടു. പ്രായമാകുമ്പോൾ താൻ ഒറ്റപ്പെടുകയാണ്...... എങ്കിലും തന്റെ മകന്റെ ആഗ്രഹത്തിന് വേണ്ടി ആ അമ്മ ആ വലിയ വീട്ടിൽ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുകയായിരുന്നു. എങ്കിലും അവർ പരാതി പറയാതെ തന്റെ മകനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. അപ്പുവിനു വേണ്ടി ജീവിച്ച ആ മാതാവിനെ ഒന്ന് കാണുവാൻ പോലും ജോലിയുടെ തിരക്കു കാരണം അപ്പുവിനും കഴിഞ്ഞിരുന്നില്ല. പെട്ടെന്നാണ് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ആ വൈറസ് അപ്പുവിനെയും തൊട്ടത് 28 ദിവസം റൂമിനകത്ത് പുറംലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടി വന്നപ്പോഴാണ് ഒറ്റപ്പെടലിന്റെ വേദന എന്താണെന്ന് മനസ്സിലായത് .തന്റെ അമ്മ ഇത്രയും വർഷം അനുഭവിച്ച ഒറ്റപ്പെടൽ എന്താണ് എന്ന് ആ മകന് മനസ്സിലായി. അമ്മയുടെ അടുത്ത് ഓടി ചെല്ലണമെന്ന് അവന് അതിയായ ആഗ്രഹം തോന്നി. എന്നാൽ ഈ സമയത്ത് അവന് അത് കഴിയില്ലായിരുന്നു. അപ്പോഴും അവൻറെ അമ്മ വാർധക്യത്തിലും തന്റെ മകനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു.
                             ഇതിൽ നിന്നും മനസ്സിലാകുന്നത് ഒരുമ്മയുടെ കരുതലിനും സ്നേഹത്തിനും പകരം വയ്ക്കാൻ ഈ ലോകത്ത് മറ്റൊന്നിനും ആകില്ലമോനെ..... .

അനീന
5 B സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ