സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/ജീവിത രീതികൾ മാറ്റിമറിച്ച കൊറോണ
ജീവിത രീതികൾ മാറ്റിമറിച്ച കൊറോണ
ലോകം മുഴുവനുള്ള മനുഷ്യരെ ഭീതിയിലാഴ്ത്തിയ ഒന്നാണ് കൊറോണ വൈറസ്. മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യന്റെ എല്ലാവിധ അഹങ്കാരങ്ങളും ശമിപ്പിച്ചുകൊണ്ട് ഒരു മഹാമാരിയായി അത് ലോകമാകെ പടർന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യരെല്ലാം കൊറോണയെ പേടിച്ച് വീടിനകത്താണ്. അതുകൊണ്ട് തന്നെ ഒത്തിരി നല്ല കാര്യങ്ങൾ ഭൂമിയിൽ സംഭവിച്ചു. മനുഷ്യർ വീട്ടിൽനിന്ന് പുറത്തിറങ്ങാതായപ്പോൾ അന്തരീക്ഷം ശുദ്ധമായി,ജലാശയങ്ങൾ തെളിഞ്ഞ് ഒഴുകാൻ തുടങ്ങി. ഇന്ന് മനുഷ്യർ ഭൂമിയെ സ്നേഹിക്കാൻ തുടങ്ങി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ തുടങ്ങി. പണത്തിന് പിന്നാലെ പായാതെ ചുറ്റുമുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ അവർ തിരിച്ചറിയാൻ തുടങ്ങി. കൊറോണ വൈറസ് മനുഷ്യരെ ഒത്തിരി മാറ്റി,അവരെ മനുഷ്യത്വം എന്തെന്ന് പഠിപ്പിച്ചു. കൊറോണ വൈറസ് ബാധിച്ചാൽ എത്രത്തോളം പണം ഉണ്ടെങ്കിലും എത്ര വലിയ സ്ഥാനമാനങ്ങൾ ഉണ്ടായിട്ടും ഒരു കാര്യവുമില്ലെന്നും ഈ ലോകത്ത് വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസം പാടില്ലെന്നും മനുഷ്യൻ മനസ്സിലാക്കി. ചൈനയിൽ ജന്മം കൊണ്ട ഈ വൈറസ് ഈ ലോകം മുഴുവൻ താണ്ഡവമാടി കൊണ്ടിരിക്കുന്നു. ഇതിനോടകം ഒത്തിരി പേർ കൊറോണ വൈറസിന് കീഴടങ്ങി. ഒത്തിരി പേർ വൈറസ് ബാധിതരായി. ഒത്തിരി പേർ അതിനെ അതിജീവിച്ചു. എന്നിട്ടും മനുഷ്യർ കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നു. സ്വന്തം ജീവൻ പണയം വച്ച് കൊറോണ വൈറസിന് എതിരെ പോരാടുന്നവരാണ് ആശുപത്രി ജീവനക്കാർ. ലോകമെമ്പാടുമുള്ളവർ കൊറോണയെ ഭയപ്പെടുമ്പോഴും ആരോഗ്യപ്രവർത്തകർ ഒരു ഭയവും കൂടാതെ കൊറോണയെ സമീപിച്ചത് കൊണ്ടാണ് കുറെ ആളുകളെ എങ്കിലും കൊറോണ വിമുക്തരാക്കാൻ നമുക്ക് സാധിച്ചത്. അതോടൊപ്പം തന്നെ കൊറോണയെ തുരത്താൻ അഹോരാത്രം പ്രയത്നിക്കുന്നവരാണ് പോലീസുകാർ. സ്വന്തം ജീവൻ പണയം വച്ച് കൊറോണയ്ക്കെതിരെ പൊരുതുന്നവരെ നാം ബഹുമാനിക്കണം,അനുസരിക്കണം. STAY HOME STAY SAFE കൊറോണയ്ക്ക് മുന്നിൽ ജീവൻ ബലിയർപ്പിച്ച എല്ലാവരെയും ഞാൻ സ്മരിക്കുന്നു. അവർക്ക് എന്റെ ഒരായിരം പ്രണാമം. നമുക്കെല്ലാവർക്കും അകലം പാലിക്കാം ഒരുമിച്ച് ഒറ്റ മനസ്സോടെ കൊറോണയ്ക്കെതിരെ പൊരുതാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം