സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/നാളെയുടെ ചെടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
നാളെയുടെ ചെടികൾ

നെറിവുള്ള നന്മകൾ
നിറമുള്ള ലോകത്ത്
അറിയാതെ പോയതാണെൻ ബാല്യം

കനിവുള്ള കൈകളാൽ
ഈ കുഞ്ഞു ഭൂമിയിൽ
നട്ടുനനച്ചതാണെൻ ലോകം

വിരയാർന്ന കൈകളാൽ
നമ്മുടെ പൂർവ്വികർ
നട്ടു വളർത്തിയതാണിവിടം

വിരയാർന്ന കൈകളാൽ
നമ്മുടെ പൂർവ്വികർ
നട്ടു വളർത്തിയതാണിവിടം

തച്ചു തകർക്കുവാൻ
ആളതുടെങ്കിലും
നട്ടു വളർത്തുവാനാവിടെ

ഒരു കൊച്ചു ചെടിയിലും
ഒരു കുഞ്ഞു ജീവിതം
ഈ കുഞ്ഞു ജീവിതം

നാളേക്കുമേകണം
താങ്ങായ് തണലായ്
താരാട്ടു പാട്ടുമായ്

ഈ കുഞ്ഞു ചെടിയുടെ
തോഴിയായ് മാറണം
 

സാൻ മരിയ തോമസ്
2 B സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത