സെന്റ്.ആന്റണീസ് എൽ പി എസ് മറ്റൂർ/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം
2026-2027 അധ്യയന വർഷം ജൂൺ ഒന്നാം തീയതി 10 മണിക്ക് സ്കൂൾ മാനേജർ ഉദ്ഘാടനം ചെയ്തു. നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു അക്ഷരദീപം തെളിയിച്ചു കൊടുത്തു കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി ഉച്ചഭക്ഷണം പദ്ധതി അന്നേദിവസം ആരംഭിച്ചു.

പ്രവേശനോത്സവ ചടങ്ങിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തു.
ജൂൺ 5 പരിസ്ഥിതി ദിനം

കുട്ടികളുടെ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു .അഗ്രികൾച്ചർ ഓഫീസർ സിറിൻ ചെന്താര ,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് നിഷ കെ എച്ച് ,സ്കൂൾ മാനേജർ ,വാർഡ് മെമ്പർ എന്നിവർ പങ്കെടുത്തു. പരിസര ശുചിത്വം ,വ്യക്തി ശുചിത്വം കൃഷിയുടെ ആവശ്യകത എന്നിവയെ പറ്റി കുട്ടികളെ ബോധവാന്മാരാക്കI.
കുട്ടികൾക്കായുള്ള ശരീര സുരക്ഷ ബോധവൽക്കരണ ക്ലാസ്
കാലടി പഞ്ചായത്തിൽ നിന്നും കമ്മ്യൂണിറ്റി കൗൺസിലർ ശ്രീമതി സിമി സുനിലും ജെൻഡർ ആർ പി അൽഫോൻസ ജോസ് കുട്ടികൾക്ക് സുരക്ഷിതമായ സ്പർശനവും ആ സുരക്ഷിതമായ സ്പർശനവും തിരിച്ചറിയാനും സ്വന്തം ശരീരത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് ബോധവാന്മാരാക്കാനും ഒരു ക്ലാസ് നൽകി.
ജൂൺ 19 വായനാദിനം

ജൂൺ 19 വായനാദിനം വിദ്യാലയത്തിൽ വൈവിധ്യമാർന്നതും ആകർഷകവുമായ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പറും എം പി ടി എ പ്രസിഡന്റും സന്നിഹിതരായിരുന്നു. അക്ഷരമര നിർമ്മാണം, വായനാദിന ക്വിസ്, വായനാ മത്സരം, പോസ്റ്റർ നിർമ്മാണം, പുസ്തക പരിചയം,ക്ലാസ് ലൈബ്രറി ഉദ്ഘാടനം തുടങ്ങിയവയും ഉണ്ടായിരുന്നു.
ഡ്രൈ ഡേ ഉദ്ഘാടനം

പകർച്ചവ്യാധികൾക്കെതിരെ മുൻകരുതൽ എടുക്കുന്നതിന്റെയും ക്യാമ്പസ് ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി 2026- ലേ വിദ്യാലയ തല ഡ്രൈ ഡേ ആചരണത്തിന് തുടക്കമായി .വിദ്യാലയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ വെച്ച് വാർഡ് മെമ്പർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു .MPTA സന്നിഹിതയായിരുന്നു.