സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകൃതി ഈശ്വരന്റെ സൃഷ്ടികളിൽ ഒന്നാണ്. എന്നാൽ ഇന്ന് ഈ പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു കാരണം മനുഷ്യരാണ്. മനുഷ്യൻ നിരന്തരം മരങ്ങൾ മുറിക്കുകയും, പുഴകൾ മലിനമാക്കുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതി മലിനീകരണം സംഭവിക്കുന്നു. അന്തരീക്ഷ മലിനീകരണമാണ് പരിസ്ഥിതി മലിനീകരണത്തിന് കൂടുതൽ കാരണമാകുന്നത്. അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നത് ഫാക്ടറികളിലെ പുകയും പ്ലാസ്റ്റിക്കിന്റെ ശരിയല്ലാത്ത സംസ്കരണവും മൂലമാണ്. ഇവ കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള മലിനീകരണങ്ങൾ അന്തരീക്ഷത്തിലെ ഓസോൺ പാളിയെ തകർക്കുന്നു. വ്യവസായ ശാലകളിൽ നിന്നും പുറത്തു വിടുന്ന മാലിന്യങ്ങൾ പുഴകളിലും നദികളിലും നിക്ഷേപിക്കുന്നു. ഇത് മൂലം ശുദ്ധജലവും മലിനമാക്കുന്നു. ഈ മാലിന്യവും മലിന ജലവും മത്സ്യസമ്പത്തിനെ മാത്രമല്ല മനുഷ്യരെയും ബാധിക്കുകയും പലവിധ രോഗങ്ങൾക്ക് കരണമാക്കുകയം ചെയ്യുന്നു. കുളങ്ങളും, വയലുകളും, മറ്റു ജലസ്രോതസ്സുകളും നികത്തുന്നതും, മണ്ണിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതും ഭൂമിക്കടിയിലെ ജലസംഭരണ സ്രോതസ്സുകളെ നശിപ്പിക്കുന്നു .

വനനശീകരണം കടുത്ത വരൾച്ചക്കും, മണ്ണൊലിപ്പിനും, ഉരുൾ പൊട്ടലിനും എല്ലാം കാരണമാകുന്നു. ഇത് വന്യ മൃഗങ്ങളുടെ നാശത്തിനും പ്രകൃതിയുടെ സന്തുലിതാവസ്ഥയെയും സാരമായി ബാധിക്കുന്നു. ഇതിനെല്ലാം പുറമെ നാം സൃഷ്ട്ടിക്കുന്ന ശബ്ദമലിനീകരണവും അന്തരീക്ഷ മലിനീകരണത്തിൽ ഉൾപ്പെടുന്നു.

മനുഷ്യൻ പ്രകൃതിയെ ചുഷണം ചെയ്യുന്നതിനാലാണ് പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്നത് . ഈശ്വരൻ ദാനമായി തന്ന ഈ നല്ല പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുക എന്ന മനോഭാവം മാറ്റിവച്ചു നല്ല നാളെ ഓർത്തുകൊണ്ട് വരും തലമുറകൾക്കായി ഉപയോഗിക്കുവാൻ നമുക്ക് ശ്രമിക്കാം. പരിസ്ഥിതിയെ സംരക്ഷിക്കാനും , പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാനും നമുക്ക് കൈകോർക്കാം .

അനുശ്രീ എം ജി
4 A സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം