സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധിക്കുക

നമ്മുടെ നാട്ടിൽ പലപ്പോഴും പകർച്ചവ്യാധികൾ പടർന്ന് പിടിച്ച് ധാരാളം ആളുകൾ മരിക്കാറുണ്ട്. ഇത്തരം പല രോഗങ്ങളെയും നമ്മൾ അല്പം ശ്രദ്ധിച്ചാൽ അകറ്റി നിർത്താവുന്നതാണ്. അതിന് ആദ്യം വേണ്ടത് വ്യക്തി ശുചിത്വം ആണ്. എന്ന് വച്ചാൽ നമ്മൾ എല്ലാ ദിവസവും പല്ല് തേയ്ക്കുകയും സോപ്പ് തേച്ച് നന്നായി കുളിക്കുകയും അലക്കിയ വസ്ത്രങ്ങൾ ഉപയോഗിക്കുകയും വേണം .അനാരോഗ്യകരമായ ഫാസ്റ്റ്ഫുഡ് ഭക്ഷണ ശീലങ്ങൾ പരമാവധി ഉപേക്ഷിക്കണം. പുറത്ത് പോയതിനു ശേഷം കൈയ്യും കാലും കഴുകി വൃത്തിയാക്കിയിട്ടു വേണം വീട്ടിൽ പ്രവേശിക്കാൻ.

അതുപോലെ തന്നെ ഭക്ഷണം കഴിച്ചതിനു ശേഷവും വായും കൈയ്യും നന്നായി കഴുകി വൃത്തിയാക്കണം. അതുപോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വം.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .ചപ്പ് ചവറുകളും മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കുഴിച്ചു മൂടണം. വീട്ടിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ മുറ്റത്തോ പറമ്പിലോ ഇട്ട് കത്തിക്കാതെ കുഴിച്ചുമൂടുവാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.

വീടിൻറെ പരിസരത്ത് വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. അങ്ങനെ നിന്നാൽ കൊതുകുകൾ പെരുകുകയും അത് പലവിധ രോഗങ്ങൾക്കും കാരണമാകും. വീട്ട് മുറ്റത്തുള്ള കിണർ ക്ലോറിനേഷൻ നടത്തി നല്ല വൃത്തിയായി സൂക്ഷിക്കണം. വളർത്തുമൃഗങ്ങൾക്ക് സമയാസമയങ്ങളിൽ കൃത്യമായി പ്രതിരോധ കുത്തിവയ്പുകൾ നടത്തണം. അല്ലാത്തപക്ഷം അവയിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നു പിടിക്കാൻ സാധ്യതയുണ്ട്.

ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുക്കും നമ്മുടെ കുടുംബാംഗങ്ങൾക്കും പലവിധ മാരക രോഗങ്ങളിൽ നിന്നും രക്ഷ നേടാം.

ആദിൽ മാത്യൂസ് ആനന്ദ്
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം