സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന ഈ വൈറസ് ആദ്യം ചൈനയിലെ വുഹാനിലാണ് കണ്ടെത്തിയത്. ഇത് വിദേശത്തുനിന്ന് കേരളത്തിൽ വന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കാണ് ഈ വൈറസ് പകരുന്നത്. അതുകൊണ്ട് നമ്മൾ വ്യക്തിശുചിത്വം കൊണ്ട് ഇത് പകരുന്നത് തടയാം. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും സാനിറ്റൈസർ കൈകളിൽ പുരട്ടിയും മാസ്ക് ഉപയോഗിച്ചും ഇത് പകരാതെ തടയാം. ഇതിനായി നമ്മുടെ സർക്കാർ നിരന്തരം ആഹ്വാനം ചെയ്യുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നമ്മൾ ആയത് ശീലമാക്കുകയും ചെയ്തു. ആളുകളുമായി സമ്പർക്കം പുലർത്താതിരിക്കാൻ ഇപ്പോൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതുകൊണ്ട് അനാവശ്യയാത്രകൾ ഒഴിവാക്കി ഇപ്പോൾ വീട്ടിൽ തന്നെ ഇരിക്കുന്നു എല്ലാവരും. അതുമൂലം കുറെ കാര്യങ്ങൾ പഠിക്കാനും പറ്റി. കൊറോണ വ്യാപനം കൂടിയപ്പോൾ ലോക്ക് ഡൗൺ നീട്ടി. അത്യാവശ്യ കാര്യങ്ങൾ ക്കു പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.

ഈ കൊറോണ വൈറസിനെ ചെറുത്തു തോല്പിക്കാൻ നമുക്ക് സർക്കാരിനൊപ്പം ഒറ്റക്കെട്ടായി നിൽക്കാം.

നമ്മൾ കോറോണയെ തുരത്തുക തന്നെ ചെയ്യും.

ശ്രേയ സജീവ്
4 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം