സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്റെ ഭവനം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഭവനം

പുലരിതൻ പൂവെയിൽ
വർണാഭമാക്കുന്ന
ഇളംതെന്നലെപ്പോഴും
തഴുകി തലോടുന്ന
സുന്ദരസുരഥിലമാണെൻ ഭവനം
പൂക്കളും പൂബാറ്റകളും
ഇണങ്ങിയും പിണങ്ങിയും വാഴുന്ന
 സുന്ദരസുരഭിലമാണെന്റെ മുറ്റം
കിളികളുടെ കൊഞ്ചലുകൾ
താരാട്ടുപാടുന്ന
മധുരമാം സംഗീതമാണെൻ
പൂങ്കാവനം
മുറ്റത്തെ മാവിൻ ചുവട്ടിൽ മാമ്പഴം
കാർന്നു രസിക്കുന്ന അണ്ണാറക്കണ്ണനും
 മുട്ടിയുരുമ്മിയെൻ കൂടെ നടക്കുന്ന
വെള്ളാരംകണ്ണുള്ള ചക്കിപ്പെണ്ണും
കൂടെ കളിക്കുവാൻ എന്നെയും കാത്തിരിക്കുന്ന
കളിക്കളമാണെൻ ഭവനം
 

ശ്രീനന്ദൻ എസ്
3 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത