സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ആമിക്കുട്ടിയുടെ ദു:ശീലം മാറി

Schoolwiki സംരംഭത്തിൽ നിന്ന്
ആമിക്കുട്ടിയുടെ ദു:ശീലം മാറി

ആമിക്കുട്ടി എപ്പോഴും TV കണ്ടിരുന്നു മാത്രമേ ഭക്ഷണം കഴിക്കൂ. ഈ ശീലം അച്ഛനും അമ്മയും എത്ര ശ്രമിച്ചിട്ടും മാറുന്നില്ല.

ഒരു ദിവസം അമ്മ ആമിക്കുട്ടിയ്ക്കു പായസം കൊടുത്തു. പതിവുപോലെ അവൾ ടിവിയിൽ നോക്കിയിരുന്നു പായസം കുടിക്കാൻ തുടങ്ങി. അതിനിടെ കറന്റ് പോയി, ടിവി ഓഫ് ആയതോടെ ആമി പായസ പാത്രത്തിലേക്ക് നോക്കി. സ്പൂണിലെ പായസത്തിൽ കിടന്ന ഈച്ചക്കുട്ടനെ അവൾ കണ്ടത്. ആ വഴി പറന്നു പോയപ്പോൾ വീണു പോയതാവും. തന്നെ ടിവി നോക്കിയിരുന്നു പായസം കുടിച്ചിരുന്നെങ്കിൽ ഈച്ചയെ വിഴുങ്ങുമായിരുന്നു. അന്നുമുതൽ ആമിക്കുട്ടി ആഹാരം കഴിക്കുമ്പോളും പഠിക്കുമ്പോഴും ടി വി കാണുകയില്ല എന്ന് തീരുമാനിച്ചു. പിന്നെ ഒരിക്കലും അവൾ അങ്ങനെ ചെയ്തില്ല. കൂട്ടുകാരെ. നിങ്ങൾക്കും അങ്ങനെ പറ്റിയിട്ടുണ്ടോ..?

ആഹാരം ടിവി കണ്ടു കൊണ്ട് കഴിക്കരുത്...

ആഹാരം ശ്രദ്ധയോടെ ചവച്ചരച്ചു വേണം കഴിക്കാൻ.. പിന്നെ, കൈ വൃത്തിയുള്ളതാവണം. ഇതാണ് ആമികുട്ടിയുടെ കഥ നമ്മെ പഠിപ്പിക്കുന്നത്.

അമൃത കെ ആർ
3 സി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ