സെഡ്.എം.എച്ച്.എസ് പൂളമംഗലം/അക്ഷരവൃക്ഷം/ജീവിതപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതപാഠം

കരമാലയുർ ഗ്രാമത്തെ അബു എന്ന മധ്യവയസ്ക്കൻ, അയാൾ ഒരു വൃത്തിഹീനനാണ്. അയാളെ പോലെ തന്നെയാണ് അയാളുടെ പരിസരവും വീടും. അബു ഒറ്റത്തടിയായി ജീവിക്കുന്നത് കൊണ്ടാവാം അതൊന്നും അയാൾക്ക്‌ വൃത്തിയാക്കാൻ തോന്നാത്തത്, ഇത്രേം കാലം. അബു ഒരു കൂലിപ്പണിക്കാരനാണ്. ദിവസവും അബു കൂലി വാങ്ങും, എന്നാൽ ആഴ്ചയിൽ ഒരു ദിവസമേ അയാൾ കുളിക്കൂ... വെള്ളമുള്ള ചിരട്ടയിലെ കൊതുകുകളെയും അയാൾ കണ്ടില്ല.

       ഒരു ദിവസം അബു കൂലിപ്പണികഴിഞ്ഞു വീട്ടിലേക്കു തിരിച്ചു വന്നപ്പോൾ അബുവിന് എന്തോ ഒരസ്വസ്ഥത തോന്നി, വീടിന്റെ പടിയിലെത്തിയപ്പോൾ അവന്റെ ബോധം നഷ്ടപ്പെട്ടു. ഇത് കണ്ട അയൽവാസി ഷിബു അബുവിനെ ആശുപത്രിയിലെത്തിച്ചു, ഡോക്ടറെ കാണിച്ചു. ഡോക്ടർ പറഞ്ഞു: ചീത്ത വായു ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന രോഗമാണെന്ന്.ഡോക്ടറിന്റെ ഉത്തരം കേട്ട രോഗിയായ അബു പിന്നീട് മുതൽ വീടിന്റെ പരിസരമെല്ലാം വൃത്തിയാക്കാനും, എന്നും കുളിയ്ക്കാനും തുടങ്ങി. കൂടാതെ അബു തന്റെ വീടിന്റെ പരിസരത്തെല്ലാം കൃഷി ചെയ്യാനും തുടങ്ങി...
പിന്നീട് അബുവിനു ഒരു രോഗവും ബാധിച്ചിട്ടില്ല........
- ശ്രീരാഗ് യു. എം
8 A സെഡ്.എം.എച്ച്.എസ് പൂളമംഗലം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ