സി എം എസ് എച്ച് എസ് കറ്റാനം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം
സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച്, ഫ്രീ സോഫ്റ്റുവെയറുകളുടെ പ്രാധാന്യത്തെക്കുറിച്ച് സ്മൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കറ്റാനം സി.എം.എസ്. ഹൈസ്കൂളിൽ നടത്തപ്പെട്ടു. 2023 ആഗസ്റ്റ് 8 ന് നടന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 2023 ആഗസ്‌റ്റ് 9 ന് നടന സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലീഡർ അമൃത ബി. ബിജു ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു. 2023 ആഗസ്റ്റ് 11 ന് നടന്ന ഐ. ടി. എക്സിബിഷൻ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ടി. എം .ജോസഫ് നാരങ്ങ സ്പൂൾ ഗെയിം കളിച്ച് ഉത്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, ആർഡ്യൂ നോയുടെ സഹായത്തോടെ ട്രാഫിക് ലൈറ്റ്, ഓട്ടോമാറ്റിക് ഡോർ , സ്ട്രീറ്റ് ലൈറ്റ് എന്നിവ തത്സമയം പ്രവർത്തിപ്പിച്ചു കാണിക്കുകയും ഇത് പ്രോഗ്രാം ചെയ്യുവാൻ ഉപയാഗിക്കുന്ന ആർഡ്യൂബ്ലോക്കി എന്ന ഫ്രീ സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.