സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
കൊറോണ വൈറസ് (കോവിഡ് 19) ബാധ മൂലം ഒന്നടങ്കം ഭീതിയിലാണ്. പെട്ടെന്ന് പടരുന്ന വൈറസായതിനാലാണ് ഭയപ്പാടേറുന്നത്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽനിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുളളികളിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിദ്ധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേക്കു പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിദ്ധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ മൂക്കിലോ വായിലോ കണ്ണിലോ മറ്റും തൊട്ടാലും രോഗം പകരും. വ്യക്തി ശുചിത്വമാണ് കൊറോണ പടരുന്നത് ഒരു പരിധിവരെ തടയാനുള്ള മാർഗം.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മൂടണം. കൈകൾകൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടുന്ന ശീലം ഒഴിവാക്കണം. പനി, ജലദോഷം ഉള്ളവരോട് അടുത്തിടപഴകാതിരിക്കുക. പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്. കോവിഡ് 19 വ്യാപനം തടയാൻ വ്യക്തി ശുചിത്വം മാത്രം പോരാ വിവര ശുചിത്വവും വേണമെന്നാണ് വിദഗ്ധർ പറയുന്നത്. വൈറസിനേക്കാൾ വേഗത്തിൽ പടരുകയാണ് വ്യാജ വാർത്തകൾ. അതിനാൽ തന്നെ വിവര ശുചിത്വവും നാം പാലിക്കേണ്ടതുണ്ട്. വേഗത്തിൽ പടരുന്നുണ്ടെങ്കിലും വേണ്ട മുൻകരുതലുകൾ എടുക്കുകയും ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുകയും ചെയ്താൽ കൊറോണയെ അകറ്റി നിർത്താം. ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ തന്നെ വൈറസിനെ പ്രതിരോധിക്കാനാകും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം